ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 7, 2018

വേദനകൂടാതെ ശിക്ഷണം കഴിയില്ല - അമൃതവാണി

മഹാത്മാവില്‍ പ്രേമവും കരുണയും അതിന്റെ പൂര്‍ണതയില്‍ നമുക്ക്‌ ദര്‍ശിക്കാമെങ്കിലും പലപ്പോഴും അവര്‍ സ്നേഹം പ്രകടിപ്പിക്കുന്നത്‌ ശിക്ഷണത്തിലൂടെയാണ്‌. ശിക്ഷണത്തില്‍ ശിഷ്യന്‍ അല്‍പ്പം വേദന അനുഭവിക്കേണ്ടിവരും, അതിന്‌ ഔഷധമായി ഗുരുവിന്റെ കരുണയുണ്ടാകാമെങ്കില്‍ക്കൂടി; നമ്മള്‍ ഒരാളെ ശാസിക്കുകയോ അയാളിലെ തെറ്റുചൂണ്ടിക്കാണിക്കുകയോ ചെയ്യുമ്പോള്‍ മുറിവേല്‍ക്കുന്നത്‌ അയാളുടെ അഹങ്കാരത്തിനാണ്‌. അയാളുടെ വ്യക്തിത്വത്തെപ്പറ്റിയുള്ള ധാരണകളാണ്‌ അവിടെ തകരുന്നത്‌. അതാര്‍ക്കും ചെയ്യപ്പെടാനോ തിരുത്തപ്പെടാനോ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ ഏതുതരം ശിക്ഷണത്തിലും കുറെയൊക്കെ വേദന കൂടാതെ പറ്റില്ല.


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment