മഹാത്മാവില്‍ പ്രേമവും കരുണയും അതിന്റെ പൂര്‍ണതയില്‍ നമുക്ക് ദര്‍ശിക്കാമെങ്കിലും പലപ്പോഴും അവര്‍ സ്നേഹം പ്രകടിപ്പിക്കുന്നത് ശിക്ഷണത്തിലൂടെയാണ്. ശിക്ഷണത്തില്‍ ശിഷ്യന്‍ അല്‍പ്പം വേദന അനുഭവിക്കേണ്ടിവരും, അതിന് ഔഷധമായി ഗുരുവിന്റെ കരുണയുണ്ടാകാമെങ്കില്‍ക്കൂടി; നമ്മള്‍ ഒരാളെ ശാസിക്കുകയോ അയാളിലെ തെറ്റുചൂണ്ടിക്കാണിക്കുകയോ ചെയ്യുമ്പോള്‍ മുറിവേല്‍ക്കുന്നത് അയാളുടെ അഹങ്കാരത്തിനാണ്. അയാളുടെ വ്യക്തിത്വത്തെപ്പറ്റിയുള്ള ധാരണകളാണ് അവിടെ തകരുന്നത്. അതാര്‍ക്കും ചെയ്യപ്പെടാനോ തിരുത്തപ്പെടാനോ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഏതുതരം ശിക്ഷണത്തിലും കുറെയൊക്കെ വേദന കൂടാതെ പറ്റില്ല.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment