ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 10, 2018

ദിവ്യസ്നേഹം സൂര്യനെപ്പോലെ - അമൃതവാണി

‘ഞാന്‍’ ഉള്ളിടത്താണ്‌ ‘നീ’ വരുന്നത്‌. അവിടെ സ്നേഹമെന്നത്‌ രണ്ടുവ്യക്തികളില്‍ മാത്രമൊതുങ്ങുകയാണ്‌. ദേശസ്നേഹികളും സമുദായ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഒക്കെത്തെന്നെ ഏതാനും പേരെ കൂടുതല്‍ സ്നേഹിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. അവിടെയും ദ്വൈതമുണ്ട്‌. സ്നേഹിക്കുന്നയാളും സ്നേഹഭാജനവുമുണ്ട്‌. രണ്ടുള്ളിടത്ത്‌ സ്നേഹത്തിന്‌ പരിമിതിയുണ്ട്‌. സ്നേഹിക്കാന്‍ ഒരു ‘ഞാനി’ല്ലെങ്കില്‍ സ്നേഹിക്കപ്പെടുന്നതിനായി ഒരു പ്രത്യേക ‘നീ’യുമില്ല. അവിടെ അവശേഷിക്കുന്നത്‌ സ്നേഹം മാത്രം. ആ ഐക്യബോധത്തില്‍ സ്നേഹ സ്രോതസ്സില്‍നിന്നൊഴുകുന്ന ഇടമുറിയാത്ത പ്രവാഹം മാത്രമാണുള്ളത്‌.


നദി സമുദ്രത്തെക്കുറിച്ച്‌ ചിന്തിക്കുന്നില്ല. അവയുടെ സംഗമം ഒഴുക്കിന്റെ അവസാനം സ്വാഭാവികമായി സംഭവിക്കുന്നതാണ്‌. അവിടെ മുന്‍കൂട്ടി തയ്യാറാക്കിയ മാര്‍ഗരേഖകളില്ല. സൂര്യന്‍ പ്രകാശിക്കുന്നത്‌ ഭൂമിക്ക്‌ മാത്രം വേണ്ടിയല്ല. ആ പ്രകാശധോരണിയില്‍ ഭൂമിയും വന്നുപെടുന്നുവെന്നേയുള്ളൂ. മമത പരാശ്രയത്തില്‍ കത്തുന്ന മെഴുകുതിരിപോലെയാണ്‌. അതിന്റെ പ്രഭയില്‍ ഇരുട്ടില്‍ നില്‍ക്കുന്ന ഏതാനും മുഖങ്ങള്‍ മാത്രം നമുക്ക്‌ കാണാം. അതിനപ്പുറം എല്ലാം ഇരുട്ടിലാണ്‌. ആരൊക്കെ ആ പ്രകാശവലയത്തില്‍ വന്നുപോകുന്നുവോ അവരെ മാത്രമേ അതിന്‌ തലോടാന്‍ കഴിയൂ. മറിച്ച്‌ ദിവ്യസ്നേഹം സ്വയം ജ്വലിക്കുന്ന സൂര്യനെപ്പോലെയാണ്‌. അത്‌ എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്നു. അവിടെ ഇരുട്ടു കാണാന്‍ തന്നെ സാധിക്കുകയില്ല.


– മാതാ അമൃതാനന്ദമയീദേവി



No comments:

Post a Comment