ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 7, 2017

തീര്‍ത്ഥാടനം



പാപമകറ്റി ഈശ്വരാനുഗ്രഹം നേടുന്നതിന്റെ പ്രതീകമായാണ് തീര്‍ത്ഥാടനം നടത്തപ്പെടുന്നത് ...

വൃതാനുഷ്ടാനത്തോടെ യഥാവിധി തീര്‍ത്ഥാടനം ചെയ്യുന്നവര്‍ക്ക് മനസ്സിന് പരിശുദ്ധിയും ഈശ്വരാനുഗ്രഹവും ലഭിക്കുന്നു...


മൂന്നു വിധത്തിലുള്ള തീര്‍ത്ഥങ്ങളെയാണ് പൌരാണികര്‍ ഘോഷിക്കുന്നത് 
അവ 

മാനസം
ജംഗമം
സ്ഥാവരം  എന്നിവയാണ്.


തീര്‍ത്ഥാടനം അനുഷ്ടിക്കുന്നവര്‍ ഈ മൂന്ന് വിധ തീര്‍ത്ഥങ്ങളാലും യഥാവിധി ശുദ്ധി വരുത്തേണ്ടതാണ്...


സത്യം , ക്ഷമ , ഇന്ദ്രിയ നിയന്ത്രണം , കരുണ , സല്‍സംസാരം , ജ്ഞാനം , തപസ്സ് ഇവ എഴുമാണ് മാനസതീര്‍ത്ഥങ്ങള്‍.


വിവേകമുള്ള സത്ജനങ്ങളെയാകട്ടെ ജംഗമ തീര്‍ത്ഥങ്ങളെന്നു വിളിക്കുന്നു...പുണ്യനദികള്‍ , പുണ്യതടാകങ്ങള്‍ , പവിത്രവൃക്ഷങ്ങള്‍ , പുണ്യപര്‍വ്വതങ്ങള്‍ ,പുണ്യസ്ഥലങ്ങള്‍ , സമുദ്രം ഇവ സ്ഥാവരതീര്‍ത്ഥങ്ങളാണ് ...


വിധി പോലെ വൃതം നോക്കി കഴിയുന്ന രീതിയില്‍ ദാനം നല്‍കി മാതാപിതാക്കളെ വന്ദിച്ചു വേണം തീര്‍ത്ഥയാത്ര പുറപ്പടേണ്ടത് ...


തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിവരുമ്പോഴും സാധുക്കള്‍ക്ക് ദാനം നല്‍കണം.
ഉള്ളില്‍ ഞാനെന്ന വികാരം നശിച്ച് പ്രകൃതിയോടടുക്കുമ്പോള്‍ പൂര്‍ണ്ണപരിശുദ്ധനായി ഒരു വ്യക്തി മാറുന്നു.


ഇത് യഥാവിധിയോടെ തീര്‍ത്ഥാടനം അനുഷ്ടിക്കുന്ന വ്യക്തിയില്‍ സംഭവിക്കുമെന്നാണ് കണക്കുകൂട്ടല്‍.


#ഭാരതീയചിന്തകൾ

No comments:

Post a Comment