ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ഒരുമിച്ച് തങ്ങളുടെ അംശങ്ങള്‍ചേര്‍ത്ത് അത്രിമഹര്‍ഷിയുടേയും അനസൂയാദേവിയുടേയും മകനായി ദത്താത്രേയന്‍(ദത്തന്‍) എന്ന നാമത്തോടെഅവതരിച്ചു.
ത്രിദേവിമാരുടെ അംശങ്ങള്‍ചേര്‍ന്ന് ഗാലവമഹര്‍ഷിയുടെ പുത്രിയായി അവതരിച്ചു. ദേവിയുടെ മായയെക്കുറിച്ച്അറിവുള്ള ഗാലവമഹര്‍ഷി പുത്രിക്ക്‌ലീലഎന്നു പേരിട്ടു.
ലീലയുടെ ജനനോദ്ദേശംഅറിഞ്ഞിരുന്ന ഗാലവമഹര്‍ഷി ദത്തനു മായിലീലയുടെ വിവാഹം നടത്തി. ദത്തനും ലീലയും വളരെക്കാലം ഒരുമിച്ചു സുഖങ്ങള്‍ അനുഭവിച്ചുജീവിച്ചു. ഇങ്ങനെ കഴിഞ്ഞുവരുന്ന കാലത്ത് ദത്തനു തന്റെജന്മോദ്ദേശം ഓര്‍മ്മവരികയും ലോകോപകാരകമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഹേഹയരാജ്യാധിപനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തുടങ്ങിയതന്റെ ഭക്തരുടെ ദുഃഖങ്ങള്‍ ശമിപ്പിക്കാന്‍ അവധൂതനായി മഹായോഗിയായി കഴിയാന്‍ ദത്തന്‍ തീരുമാനിച്ചു. വന്‍ തപം അനുഷ്ഠിച്ച് തന്റെ അവതാരോദ്ദേശങ്ങള്‍ നിര്‍വഹിച്ച് തന്റെ ഉത്ഭവത്തിനു കാരണമായ ബ്രഹ്മത്തില്‍ ലയിക്കാന്‍ സന്നദ്ധനായ ദത്തനെ കണ്ട് ലീല ദുഃഖാര്‍ത്തയായി.
കാമലീലകളിലും വിഷയസുഖങ്ങളിലും തൃപ്തിവരാത്ത ലീല തപസ്സിനൊരുങ്ങിയ ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തികാമവിവശയായി പറഞ്ഞു. ‘പ്രഭോ, അങ്ങ് പത്‌നിയായ ഇവളെ ഉപേക്ഷിച്ച് തപസ്സിനു പോകരുത്. എനിക്കു മറ്റൊരാശ്രയമില്ല. എന്റെആഗ്രഹങ്ങള്‍ ഒന്നും ഇതുവരെ സഫലമായിട്ടുമില്ല. അതിനാല്‍ അങ്ങ്എന്നോടൊത്തു വസിച്ചാലും’.ലീലയോടു ദത്തന്‍ പറഞ്ഞു:’ചപലകളായ സ്ത്രീകളേപ്പോലെ ഭവതി സംസാരിക്കരുത്.
കാലനു ജീവഗണങ്ങളോടുംസമുദ്രത്തിനു നദികളോടും അഗ്നിക്കു വിറകിനോടും ഉള്ള ആഗ്രഹത്തിനു തൃപ്തി ഒരിക്കലുംഉണ്ടാവുന്നതല്ല. ആസ്വദിക്കുംതോറും ഭോഗങ്ങളിലുള്ള ആസക്തി കൂടുകയേ ഉള്ളുഎന്ന് മനസ്സിലാക്കുക. അല്ലയോ സാധ്വീ, ശാശ്വതമായ സുഖത്തിനു തടസ്സമായി നില്‍ക്കുന്ന തൃഷ്ണയെ നീ ജയിക്കുക. ആത്മബോധം ഉണ്ടാകുന്നതിനുള്ള വഴികള്‍തേടുക. എന്റെയാത്രയെ തടയാതിരിക്കുക.
ദത്തന്റെ വാക്കുകള്‍കേട്ടിട്ടും പിന്മാറാതെ ലീലവീണ്ടുംവീണ്ടും ദത്തനെ തടഞ്ഞു. തനിക്കു ലഭിക്കേണ്ട ഭൗതികസുഖങ്ങളേക്കുറിച്ചു ലീലയും ഭൗതികസുഖത്തിന്റെ നശ്വരതയെക്കുറിച്ചും സുഖദുഃഖസമ്മിശ്രമായ ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ചും മനസ്സിന്റെ ശുദ്ധാശുദ്ധാവസ്ഥകളെക്കുറിച്ചും ദത്തനും സുദീര്‍ഘമായി സംസാരിച്ചു. ദത്തന്റെ വാക്കുകള്‍കേട്ടില്ല എന്ന മട്ടില്‍ ലീല ഒടുവില്‍ ദത്തനോടു ഇപ്രകാരം പറഞ്ഞു: ‘ഞാന്‍ ധന്യനായ അങ്ങയുടെ മഹിഷി(ഭാര്യ)യാണ്. എന്നെ കൈവെടിഞ്ഞ് അങ്ങ്എവിടേയും പോകരുതേ’. തന്റെവാക്കുകള്‍ കേട്ടിട്ടുംകേട്ടിട്ടും മനസ്സിലാവാതെ തന്റെവഴി തടയുന്ന ലീലയുടെ പ്രവൃത്തിയില്‍ അരിശം പൂണ്ട ദത്തന്‍ ലീലയെ ശപിച്ചു. ‘കാമാവേശത്താല്‍ മഹിഷി, മഹിഷി എന്നിങ്ങനെ പറഞ്ഞു നീ എന്റെയാത്രയെ തടയുന്നത് അനുചിതമാണ്. അതിനാല്‍ നീ ദാനവകുലത്തില്‍ മഹിഷിയുടെ രൂപം പൂണ്ട് ജനിക്കട്ടെ’.
ഭര്‍ത്താവിന്റെ ശാപവചസ്സുകള്‍കേട്ട് കോപതാപകലുഷിതയായ ലീല ചുമന്നുതുടുത്ത നേത്രങ്ങളോടുകൂടിയവളായി. തന്നെത്തന്നെ മറന്ന ലീലദത്തനേയും ശപിച്ചു: ‘എന്നു ഞാന്‍ മഹിഷിയായി ഭൂമിയില്‍ പിറക്കുന്നുവോ അന്ന് മഹിഷരൂപത്തില്‍ അങ്ങും പിറക്കുന്നതാണ്. മഹിഷിയായ എന്നോടുകൂടെ മഹിഷരൂപനായിരമിച്ച് അങ്ങെനിക്കു ആഗ്രഹസാഫല്യം വരുത്തുന്നതാണ്. അതിനുശേഷം ശാപമോക്ഷവും ലഭിക്കട്ടെ’. ഭാര്യയുടെ ശാപവാക്കുകള്‍കേട്ട് ഒന്നുംമിണ്ടാതെ ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടു ദത്തന്‍ വനത്തിലേക്കു നടന്നു
സുന്ദരിയായ ലീല പിന്നീട് കരംഭനെന്ന ദാനവശ്രേഷ്ഠന്റെ പുത്രിയായി മഹിഷീമുഖത്തോടെ ജനിച്ചു. കരംഭന്റെജ്യേഷ്ഠനായ രംഭന്റെ പുത്രനാണ് സര്‍വ്വലോകര്‍ക്കും പേടിസ്വപ്‌നമായിമാറിയ മഹിഷാസുരന്‍. മഹിഷാസുരനെ വന്‍ യുദ്ധത്തിനൊടുവില്‍ ചണ്ഡികാദേവി നിഗ്രഹിച്ചു. സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞ് കുപിതയായി പ്രതികാരദാഹിയായിദേവകളെ പരാജയപ്പെടുത്തുവാനുറപ്പിച്ച് മഹിഷി ബ്രഹ്മദേവനെ ധ്യാനിച്ച് വിന്ധ്യപര്‍വ്വതത്തില്‍ തപസ്സുചെയ്തു.
മരണമില്ലായ്മ ഒഴികെയുള്ള ഏതുവരവും നല്‍കാം എന്ന ബ്രഹ്മദേവന്റെവാഗ്ദാനം കേട്ട്ഹരിഹരന്മാരുടെ പുത്രനേ തന്നെ വധിക്കാവൂ എന്ന് അവള്‍ വരംവാങ്ങി. ബ്രഹ്മദേവനില്‍ നിന്നും അങ്ങനെ വരംവാങ്ങി അജയ്യയായി സ്വര്‍ഗ്ഗലോകത്തില്‍വന്നു ദേവിയായി വാഴുകയാണു മഹിഷി. അല്ലയോ ഇന്ദ്രാ, നിനക്ക് അവളെ പരാജയപ്പെടുത്താനാവില്ല. സത്യലോകത്തില്‍ചെന്ന് ബ്രഹ്മദേവനോടുസങ്കടമെല്ലാം അറിയിക്കുക. നിങ്ങളുടെ പ്രശ്‌നത്തിനുള്ള പരിഹാരം പിതാമഹന്‍ പറഞ്ഞുതരുന്നതാണ്. ഇത്രയും പറഞ്ഞ് ബൃഹസ്പതി അപ്രത്യക്ഷനായി.
ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ദേവകള്‍ ദേവിമാരോടൊരുമിച്ചു സത്യലോകത്തിലെത്തി ബ്രഹ്മദേവനോടു സങ്കടമുണര്‍ത്തിച്ചു. ഈ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കുവാന്‍ ബ്രഹ്മാവ്മഹാദേവനെ സമീപിച്ചു. ഒടുവില്‍ ശിവ നിര്‍ദ്ദേശാനുസാരം എല്ലാവരുംകൂടി വൈകുണ്ഠത്തിലെത്തി. ശങ്കരാദികളെ കണ്ടു മഹാവിഷ്ണു പറഞ്ഞു: ‘മഹിഷിയെക്കൊണ്ടു ദേവകള്‍ക്കുണ്ടായദുഃഖത്തേക്കുറിച്ച് ഞാന്‍ അറിഞ്ഞിരിക്കുന്നു. നിങ്ങള്‍ ദേവലോകത്തു നിന്നും പോന്നശേഷംഅവള്‍ അമരാവതിയില്‍ ദേവിയായി വാഴുകയാണ്. ഇന്ദ്രാദിദേവകള്‍ക്കുള്ള അധികാരങ്ങളെല്ലാം അവള്‍കയ്യടക്കിയിരിക്കുന്നു. അല്ലയോ ബ്രഹ്മദേവാ, അങ്ങ് നല്‍കിയവരംമൂലം അവള്‍ക്കു ആരേയും പേടിയില്ലാതെ ആയിരിക്കുന്നു’.
ഇങ്ങനെ പറഞ്ഞ ശേഷം മഹാവിഷ്ണു മഹാദേവനേയും ബ്രഹ്മദേവനേയും ഒരുമിച്ച്തഴുകി. ത്രിമൂര്‍ത്തികളുടേയും അംശങ്ങള്‍ ഒന്നുചേര്‍ന്ന് ഒരുമഹിഷത്തിന്റെരൂപം പൂണ്ടു. ദത്തന്റെ പുനരാവിര്‍ഭാവമായആ മഹിഷത്തിനു സുന്ദരമഹിഷംഎന്നു ബ്രഹ്മദേവന്‍ പേരു നല്‍കി. വിശ്വകര്‍മ്മാവുമാണിക്യംകൊണ്ടു നിര്‍മ്മിച്ച ഒരുകിങ്കിണി മഹിഷത്തിനെ അണിയിച്ചു. സുന്ദരമഹിഷത്തെ തലോടി മഹാവിഷ്ണു പറഞ്ഞു:’ഹേമഹാമതേ,സ്വര്‍ഗ്ഗലോകത്തില്‍വസിക്കുന്ന മഹിഷിയെകാമ’ത്താല്‍വശീകരിക്കുക. നിന്നില്‍ ആകൃഷ്ടയാകുന്ന അവളെ ഭൂമിയില്‍ വനത്തിലേക്കുകൊണ്ടുപോകുക. ഭവാനെ കാണുമ്പോള്‍ അവള്‍ക്കു അനുരാഗമുദിക്കും. പൂര്‍വജന്മത്തില്‍ ഭവാന്റെ പത്‌നിയായിരുന്നുഅവള്‍. കാമദേവന്‍ അങ്ങയെ സഹായിക്കും. ദേവകാര്യാര്‍ത്ഥമായി ഇപ്രകാരംചെയ്തു ഭവാന്‍ ഒടുവില്‍ കേവലസ്വരൂപരാകുന്ന ഞങ്ങളില്‍ചേരുന്നതാണ്’.
(ഒന്നാം അദ്ധ്യായം സമാപിച്ചു)
സുകേഷ് പി. ഡി.
No comments:
Post a Comment