ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 21, 2017

ധര്‍മ്മത്തിന്റെ തുണ


തിരുക്കുറള്‍ / തിരുവള്ളുവര്‍
ധര്‍മശാസ്ത്രഗ്രന്ഥവും വിശ്രുത തമിഴ് കാവ്യവുമായ ‘തിരുക്കുറള്‍’ എന്ന ഒറ്റ ക്കൃതികൊണ്ട് അനശ്വരനായ യുഗപുരുഷന്‍. ജന്മസ്ഥലം ചെന്നൈയിലെ മൈലാപ്പൂരെന്നും ദക്ഷിണമധുരയെന്നും വിവിധാഭിപ്രായം.

ജീവിതകാലം ബി.സി. 100 നും എ.ഡി. 300 നും ഇടയ്ക്കാകാമെന്ന് കരുതപ്പെടുന്നു. പഴന്തമിഴ് സാഹിത്യത്തില്‍ ദേവര്‍, മുതര്‍പാവലര്‍, മാതാനുഭംഗി, ദൈവപ്പുലവര്‍, ചെന്നാപ്പോതകര്‍, പെരുനാവലാര്‍, നാന്‍കുകനാര്‍, പുലവര്‍, പൊയ്യില്‍ പുലവര്‍, നായനാര്‍ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു.

അന്റിവാം എന്നാതു അറംചെയ്തക മറ്റതു
പൊന്റുങ്കാല്‍ പൊന്റാ ത്തുണൈ.
മാറ്റിവച്ചീടാതെ ചെയ്യുന്ന ധര്‍മ്മംതാന്‍
ഏറ്റുതുണയ്ക്കും അന്ത്യത്തില്‍

(നമുക്ക് ഇപ്പോള്‍ ചെറുപ്പമാണല്ലോ. സമയം ധാരാളമുണ്ടല്ലോ, അതുകൊണ്ട്) അന്റ-മരണകാലത്ത് അറിവാം എന്നാതു- ചെയ്യാം എന്നു നിനയ്ക്കാതെ. (അന്നന്നതന്നെ): അറം-ധര്‍മ്മം. ചെയ്ക-അനുഷ്ഠിക്കുക. അത് -(അങ്ങനെ ചെയ്യപ്പെടുന്ന ധര്‍മ്മം) പൊന്റുങ്കാല്‍-ഉടലില്‍നിന്ന് ഉയിര്‍പൊങ്ങുന്ന നേരം (മരണകാലത്ത്) പൊന്റാത്തുണൈ – അഴിയാത്ത തുണയായി(ത്തീരും)

ഇപ്പോള്‍ ചെറുപ്പമാണല്ലോ. ഇനിയും നല്ലതു ചെയ്യാന്‍ എന്തുമാത്രം സമയം കിടക്കുന്നൂ. ഒക്കെ പിന്നീടാവാം എന്നു കരുതി മരണംവരെ യാതൊന്നും ചെയ്യാതിരിക്കുന്നത് അവിവേകമാവും. അവനവനാല്‍ കഴിയുന്നത്ര ധര്‍മ്മം നേരത്തെ നേരത്തെ ചെയ്തുവയ്ക്കുകയാണു വേണ്ടത്. ആ ധര്‍മ്മം മാത്രമാണ് അഴിയാതെ നിലനില്‍ക്കുന്നതും തുണയായിത്തീരുന്നതും.
(തിരുക്കുറളില്‍നിന്ന്)

No comments:

Post a Comment