ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 2, 2018

അമൃതവാണി

കാമക്രോധാദികളോടുള്ള സാധകന്റെ സന്ധിയില്ലാത്ത സമരം ഒന്നോ രണ്ടോ ദിവസംകൊണ്ട്‌ അവസാനിക്കുന്നതല്ല. പ്രതികൂലസാഹചര്യത്തില്‍ കോപം വരുന്നത്‌ അവന്‌ നിയന്ത്രിക്കേണ്ടിവരും. ചിലപ്പോള്‍ നിയന്ത്രണം വിട്ടുപോയെന്ന്‌ വരാം. അപ്പോള്‍ പിന്നീട്‌ പശ്ചാത്തപിച്ചു ദേഷ്യത്തിന്റെ മൂലകാരണം കണ്ടെത്തി പ്രാര്‍ത്ഥനകൊണ്ടോ ധ്യാനംകൊണ്ടോ അതിനെ മനസ്സില്‍ നിന്നും നിശേഷം തുടച്ചുനീക്കാന്‍ അവന്‍ ശ്രമിക്കണം. അവന്റെ ജീവിതത്തിന്റെ ലക്ഷ്യംതന്നെ മനസ്സിന്റെ രീതിയിലുള്ള സംശോധനമാണ്‌. ഇങ്ങനെ പ്രയത്നം നിരന്തരം തുടരുകയാണെങ്കില്‍ അവന്റെ അഹങ്കാരവും അതില്‍ നിന്നുളവാകുന്ന മറ്റു വൃത്തികളും ക്രമേണ ക്ഷയിക്കുന്നത്‌ അറിയാന്‍ കഴിയും. ആ യുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ ഗുരുകൃപകൊണ്ട്‌ അവന്റെ അഹങ്കാരം പൂര്‍ണമായും നശിക്കുന്നു. അവന്‍ പൂര്‍ണത അടയുന്നു. അവിടെ മനസ്സ്‌ ഇന്ന്‌ നാം അറിയുന്ന രീതിയില്‍ ഇല്ലെന്നുതന്നെ പറയാം. ചിന്തകളില്ലെങ്കില്‍പ്പിന്നെ എന്തു മനസ്സാണ്‌? ആ അവസ്ഥയിലാണ്‌ ശരിയായ പ്രതികരണം സംഭവിക്കുന്നത്‌.

– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment