ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, May 6, 2017

ജനമേജയന്റെ കുഷ്ഠം മാറ്റിയ വൈദ്യനാഥനായ ഭഗവാൻ

പ്രണതോസ്മി ഗുരുവായൂർ പുരേശം

മധ്യമ പാണ്ഡവനായ അർജുന പുത്രൻ അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിനെ മുനിശാപം മൂലം തക്ഷകൻ കടിച്ചു കൊന്നു. പിതാവിനെ കടിച്ചു കൊന്ന സർപ്പ വർഗ്ഗത്തോടുള്ള വിരോധം മൂലം ജനമേജയൻ സർപ്പസത്രം നടത്തുകയും ലക്ഷകണക്കിന് സർപ്പങ്ങൾ അഗ്നിക്കിരയാവുകയും ചെയ്തു..
'പരീക്ഷിത്തിനെ കൊന്ന തക്ഷകൻ ദേവേന്ദ്രന്റെ സിംഹാസനത്തിനടിയിൽ ചുറ്റിയിരിക്കുകയും “ഓം സ്വാഹ” എന്ന മന്ത്രത്തോടെ ദേവേന്ദ്രനെയും വഹിച്ചുകൊണ്ട് യജ്ഞാഗ്നിയിലേക്ക് പതിക്കാൻ തുടങ്ങുകയും ചെയ്തു. ഇക്കാര്യം മനസ്സിലാക്കിയ ബ്രഹ്മദേവൻ യജ്ഞം നിർത്തിവെക്കാൻ ആജ്ഞാപിക്കുകയും ജനമേജയൻ യജ്ഞം നിർത്തിവെക്കുകയും തക്ഷകൻ മരണത്തിൽനിന്നു രക്ഷപ്പെടുകയും, ആ തക്ഷകൻ തന്റെ വംശം നശിപ്പിക്കാൻ കാരണക്കാരനായ ജനമേജയനെ ശപിക്കുകയും ജനമേജയന് മാറാത്ത കുഷ്ഠരോഗം ബാധിക്കുകയും ചെയ്തു.

തന്റെ കുഷ്ഠരോഗം മാറാൻ ജനമേജയൻ എത്രശ്രമിച്ചിട്ടും സാധിച്ചില്ല.
. ആരു കണ്ടാലും അറപ്പുളവാക്കുന്ന അവസ്ഥ. പ്രിയ ഭാര്യ ഒഴികെ മറ്റാരും അരികിലേക്ക് അടുക്കുന്നില്ല. ഭക്ഷണം പോലും കഴിക്കാൻ വയ്യാത്ത അവസ്ഥ ആയി. സ്വജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്ന അവസരത്തിൽ ഒരു ദിവസം അദ്ദേഹത്തെക്കാണാൻ ദത്താത്രേയ മഹർഷി വന്നു.
എല്ലാ വിവരവും അറിഞ്ഞ അദ്ദേഹം ജനമേജയനോട് പരശുരാമക്ഷേത്രമായ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഗുരുവായൂർ ക്ഷേത്രത്തിലെത്തി ഭഗവാനെ ഭജിക്കുവാൻ ഉപദേശിച്ചു.

ജനമേജയൻ അവസാന പ്രതീക്ഷയായ ഗുരുവായൂരിലേക്ക് യാത്രയായി. ഗുരുവായൂരിൽ എത്തിയ പാടെ ഭഗവാന്റെ വിഗ്രഹത്തിനു മുൻപിൽ സാഷ്ടാംഗം വീണ് നമസ്കരിക്കുകയും ചെയ്തു. അവിടെ നിന്ന് എഴുന്നേറ്റ് വിഗ്രഹത്തിലേയ്ക്ക് നോക്കിയപ്പോൾ കണ്ടത് സുസ്മേര വദനനായ അഞ്ച് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന സാക്ഷാൽ ശ്രീകൃഷ്ണനെയായിരുന്നു.
ആ ഒറ്റ ദർശനത്തോടെ ജനമേജയന്റെ കുഷ്ഠം പൂർണ്ണമായും ഭേദമായി. അദ്ദേഹം തുടർന്ന് 41 നാൾ ക്ഷേത്രത്തിൽ ഭജനം പാർക്കുകയുമുണ്ടായി..

" ജനമേജയൻ തന്നേയും...
ശ്രീമേൽപ്പത്തൂരിനേയും..
ശ്രിതനാം ചെമ്പൈ തന്നെയും തുണച്ച കാര്യണ്യ സിന്ധോ...

കരുണ ചെയ്വാൻ എന്തു താമസം കൃഷ്ണാ... കഴലിണ കൈതൊഴുന്നേൻ... കൃഷ്ണാ...

No comments:

Post a Comment