തിരുനെല്ലിക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി പാപനാശിനിയിലേക്കുള്ള വഴീക്കരികിലായി പഞ്ചതീർത്ഥക്കുളം കാണാം. ശംഖതീർത്ഥം, ചക്രതീർത്ഥം, ഗദാതീർത്ഥം, പത്മതീർത്ഥം, പാദതീർത്ഥം ( അഭിഷേകതീർത്ഥം ) എന്നിവ കൂടിച്ചേരുന്നതാണ് പഞ്ചതീർത്ഥം. പണ്ടു ഈ തീർത്ഥങ്ങളും ഒഴുകിയെത്തുന്ന ഓവുകൾ ( കൽപാത്തികൾ ) തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ ഒന്നുമാത്രമേ നിലവിലുള്ളു. തീർത്ഥക്കുളത്തിന്റെ പുനരുദ്ധാരണവേളയിൽ പൊട്ടിത്തകർന്ന മറ്റോവുകൾ കണ്ടൂകിട്ടിയത്രേ.ഈ കുളത്തിന്റെ നടുവിൽ കാണുന്ന പാറയിൽ ഭഗവത് സാന്നിദ്ധ്യം ഉണ്ടന്ന് പറയപ്പെടുന്നു. പാറയുടെ ഉച്ചിയിൽ ഭഗവാന്റെ തൃക്കരങ്ങളിൽ വിലസുന്ന ശംഖ് ചക്രം ഗദ പത്മം എന്നിവയുടേയും ഭഗവത് പാദങ്ങളുടേയും അടയാളങ്ങൾ കാണാം.
ഹരി ഓം
No comments:
Post a Comment