മോഷണമോ കുറ്റകൃത്യങ്ങളോ ഇല്ല, ഇത് വാതിലുകളും പൂട്ടുകളുമില്ലാതെ ശനിദേവന്‍ സംരക്ഷിക്കുന്ന ക്ഷേത്രനഗരി
മുംബൈ: മഹാരാഷ്ട്രയിലെ ഈ ക്ഷേത്രനഗരിയിലുള്ള നാലായിരത്തിലേറെ വരുന്ന നിവാസികള്‍ക്കായി ഒരു പോലീസ് സ്‌റ്റേഷനുണ്ട്. യൂക്കോ ബാങ്കുമുണ്ട്.
ഇവയൊക്കെ ഏതു നാട്ടിലുമുണ്ടാകാം. എന്നാല്‍ ശനി ഷിംഗ്നാപുര് എന്ന ഈ നാട്ടില്‍ ബാക്കി കാര്യമൊക്കെ മറ്റിടങ്ങളില്‍നിന്നു തീര്‍ത്തും വ്യത്യസ്തം.
ഇവയൊക്കെ ഏതു നാട്ടിലുമുണ്ടാകാം. എന്നാല്‍ ശനി ഷിംഗ്നാപുര് എന്ന ഈ നാട്ടില്‍ ബാക്കി കാര്യമൊക്കെ മറ്റിടങ്ങളില്‍നിന്നു തീര്‍ത്തും വ്യത്യസ്തം.
ഇവിടത്തെ പോലീസ് സ്‌റ്റേഷനിലും ബാങ്കിലുമൊക്കെ വാതിലുകളുടെ ആവശ്യമില്ലെന്നതാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്. ശനിദേവനെ പ്രാര്‍ത്ഥിക്കാന്‍ ഒട്ടേറെ തീര്‍ത്ഥാടകരെത്തുന്ന ഈ നാട്ടില്‍ ഒരു വീടിനും വാതിലുകളില്ല. വീടുകള്‍ക്കു മാത്രമല്ല, കടകള്‍ക്കുമൊന്നിനുമില്ല വാതിലുകള്‍.
ഈ നാട് ഇപ്പോള്‍ വാര്‍ത്തകളില്‍നിറഞ്ഞുനില്‍ക്കുന്ന സമയമാണ്. അഹമ്മദ് നഗറിനടുത്ത ശനി ഷിംഗ്നാപുരിനു മധ്യത്തിലുള്ള ശനിദേവക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു വിലക്കുണ്ട്. അവിടെ പുരുഷന്മാരെപ്പോലെ തങ്ങള്‍ക്കും ആരാധനാസ്വാതന്ത്ര്യമനുവദിക്കണമെന്നാവശ്യപ്പെട്ട് നാന്നൂറിലേറെ സ്ത്രീകള്‍ ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞിരുന്നു.
വിവാദമെന്തുമാകട്ടെ, ഇവിടത്തുകാര്‍ക്കും സമീപവാസികള്‍ക്കും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശനിദേവനെ വലിയ വിശ്വാസമാണ്. ശനിദേവനാണ് ഇവിടത്തുകാരെ സംരക്ഷിക്കുന്നതെന്നാണു വിശ്വാസം. അതുകൊണ്ടാണ് ഇവിടെ ആര്‍ക്കും വാതിലുകള്‍ വേണ്ടാത്തത്. അതുകൊണ്ടാണ് ഇവിടത്തെ യൂക്കോ ബാങ്ക് ശാഖയ്ക്കും പോലീസ് സ്‌റ്റേഷനും കടകള്‍ക്കുമൊന്നും വാതിലുകളും പൂട്ടുകളുമില്ലാത്തത്.
ഇരുപത്തിനാലു മണിക്കൂറും ശനിദേവന്‍ കാവല്‍നില്‍ക്കുന്നതുകൊണ്ടാണ് ഇവിടെ മോഷണങ്ങള്‍ നടക്കാത്തതെന്ന് നാട്ടുകാര്‍ വിശ്വസി്ക്കുന്നു. 2015 സെപ്റ്റംബറില്‍ പോലീസ് സ്‌റ്റേഷന്‍ ആരംഭിച്ചപ്പോള്‍ വാതിലിന്റെയോ പൂട്ടിന്റെയോ ആവശ്യമുണ്ടെന്നു തോന്നിയില്ലെന്ന് അവിടത്തെ ഒരു കോണ്‍സ്റ്റബിള്‍ പറയുന്നു. ഒരു സ്ലൈഡിംഗ് ഡോര്‍ മാത്രമുണ്ട്, പട്ടിയും പൂച്ചയും കയറാതിരിക്കാന്‍. ശനി ഷിംഗ്നാപുര്‍ നാട്ടില്‍നിന്നു നാളിതുവരെ ഒരു പരാതിയും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. സമീപഗ്രാമങ്ങളില്‍നിന്നുമാത്രമേ പരാതി ലഭിച്ചിട്ടുള്ളൂ.
2011 ലാണ് യൂക്കോ ബാങ്ക് സ്ഥാപിച്ചത്. അവിടെ പേരിന് വാതില്‍ വച്ചിട്ടുണ്ട്. എന്നാല്‍ പൂട്ടുവച്ചിട്ടുണ്ടായിരുന്നില്ല. പണം എല്ലാ വൈകുന്നേരങ്ങളിലും സമീപഗ്രാമമായ സോണായിലേക്കു കൊണ്ടുപോകും. അടുത്തയിടെ, ഈ പേരു പുറംനാട്ടില്‍ പ്രചരിച്ചതുകൊണ്ടാകാം, നാട്ടുകാരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചു ചില കവര്‍ച്ചകള്‍ നടന്നതോടെ ഒരു ഇലക്ട്രോമാഗ്നറ്റിക് ലോക്ക് വയ്‌ക്കേണ്ടിവന്നു. 'ഞങ്ങളുടെ നാട്ടില്‍ കവര്‍ച്ചകള്‍ നടക്കില്ലെ'ന്നു ഭിത്തികളിലെല്ലാം എഴുതിവച്ചിട്ടുണ്ട്.
പൂനയില്‍നിന്നു 160 കിലോമീറ്റര്‍ കിഴക്കുള്ള ഗ്രാമമായിരുന്നു ഇത്. ഇവിടത്തെ ക്ഷേത്രത്തിന്റെ പ്രത്യേകത കണ്ടാണ് ഇവിടേക്ക് തീര്‍ത്ഥാടക പ്രവാഹമുണ്ടായത്. അങ്ങനെയാണ് ഗ്രാമം വളര്‍ന്ന് ക്ഷേത്രനഗരിയായി മാറിയത്. 1994-ല്‍ ഇറങ്ങിയ ഗുല്‍ഷന്‍ കുമാറിന്റെ സൂര്യപുത്ര ശനിദേവ് എന്ന സിനിമയിലൂടെയാണ് ലോകം ഈ ക്ഷേത്രത്തെപ്പറ്റിയറിഞ്ഞത്. അതോടെയാണ് ഇങ്ങോട്ടു തീര്‍ത്ഥാടകര്‍ വരാന്‍ തുടങ്ങിയതും. ഏതായാലും കുറ്റകൃത്യങ്ങള്‍ ഒന്നുപോലും ഇവിടെ സംഭവിക്കാത്തതു തങ്ങളെ ശനിദേവന്‍ സംരക്ഷിക്കുന്നതുകൊണ്ടാണെന്ന വിശ്വാസത്തില്‍നിന്നാണ് ക്ഷേത്രത്തിന്റെ പ്രാധാന്യം കൂടിയതും ഇങ്ങോട്ടേക്കു തീര്‍ത്ഥാടകരെത്തിത്തുടങ്ങിയതും അങ്ങനെ തങ്ങളുടെ നാടുനന്നായതെന്നും നാട്ടുകാര്‍ പറയുന്നു.
ഒമ്പതു പടികള്‍ക്കുമുകളിലുള്ള തട്ടില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അഞ്ചരയടി ഉയരമുള്ള ശനിദേവനെ ആരാധിക്കാന്‍ വിദേശികളുള്‍പ്പെടെ നിരവധി പേരാണെത്തുന്നത്. വിലക്കേര്‍പ്പെടുത്തിയതില്‍ സ്ത്രീകള്‍ക്കു വിഷമമുണ്ടാകാതിരിക്കുമോ?
No comments:
Post a Comment