ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, August 15, 2019

ശ്രീലളിതാത്രിശതീ - 21




ശ്രീലളിതാത്രിശതീ വ്യാഖ്യാനം


ശ്രീവിദ്യാ മന്ത്രത്തിന്റെ രണ്ടാം അക്ഷരമായ 'ഏ' കൊണ്ടു തുടങ്ങുന്ന നാമങ്ങൾ ആരംഭിക്കുന്നു.


21.ഏകാരരൂപാ


പഞ്ചദശാക്ഷരിയായ ശ്രീവിദ്യാമന്ത്രത്തിന്റെ രണ്ടാമത്തെ അക്ഷരമാണ് 'ഏ'. ആ അക്ഷരം സ്വരൂപമായവൾ.

ശിവശക് ത്യൈക്യ രൂപിണിയായ ജഗദംബികയുടെ ശിവ ചൈതന്യം 'ക'കാരം കൊണ്ട് മന്ത്രത്തിൽ ആവിഷ്കരിച്ചു. ശ്രീവിദ്യയുടെ പ്രാണ രൂപിണിയായ ചൈതന്യത്തെ കാമേശ്വരീ രൂപത്തിൽ 'ഏ ' എന്ന മന്ത്രാക്ഷരം ആവിഷ്കരിക്കുന്നു. ക, ഏ എന്ന രണ്ടക്ഷരങ്ങൾ കൊണ്ട് ബ്രഹ്മത്തിന്റെ നിഷ്ക്രിയമായ ഭാവവും പ്രപഞ്ചമായി പ്രതിഭാ സിക്കുന്ന ഭാവവും ഉദ്ധരിക്കപ്പെടുന്നു.


'ഏ ' എന്ന പദത്തിന് വിഷ്ണു എന്നും അർത്ഥം പ്രപഞ്ചമായി വ്യാപിക്കുന്നതും പ്രപഞ്ചമാകെ വ്യാപ്തമായതും സ്ഥിതി രൂപവുമായ സാത്വിക ചൈതന്യം ഏകാരം കൊണ്ടു സൂചിതമാകുന്നു. കകാരത്തെത്തുടർന്ന് ഏകാരം ഉച്ചരിക്കുമ്പോൾ ശിവശക്തികളുടെ ഐക്യം സർവ്വരക്ഷാകരമായ വിഷ്ണുരൂപത്തിൽ ഉണരുന്നു.

ഓം ഏകാരരൂപായൈ നമഃ


കടപ്പാട്  ശ്രീവത്സം 

No comments:

Post a Comment