ശ്രീലളിതാത്രിശതീ വ്യാഖ്യാനം
19. കാരയിത്രീ
ചെയ്യിക്കുന്നവൾ. "താനൊന്നും ചെയ്യാതെ സർവ്വം ചെയ്തീടുന്ന പരാശക്തിയാണു ദേവി. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും മറ്റു ദേവതാ ശക്തികളും ദേവിയുടെ നിർദ്ദേശമനുസരിച്ച് പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾ നിർവ്വഹിക്കുന്നു.
"ജഗത്സൂതേ ധാതാ ഹരിരവതി രുദ്രഃ ക്ഷപയതേ
തിരസ്കുർവന്നേതത് സ്വമപിവപുരീശസ്തിരയതി
സദാപൂർവഃ സർവം തദിദമനുഗൃഹ്ണാതി ച ശിവ
സ്തവാജ്ഞാമാലംബ്യ ക്ഷണചലിതയോർഭ്രൂലതികയോഃ "
ബ്രഹ്മാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. വിഷ്ണു അതിനേ സംരക്ഷിക്കുന്നു. രുദ്രൻ അതിനെ സംഹരിക്കുന്നു. മഹേശ്വരൻ പ്രപഞ്ചത്തെ തന്നിലടക്കി സ്വയം മറയുന്നു. നിന്തിരുവടിയുടെ പുരികക്കൊടികളുടെ അല്പചലനത്താലുള്ള ആഞ്ജ ലഭിക്കുമ്പോൾ സദാശിവൻ അവയെല്ലാം വീണ്ടും പ്രവർത്തിപ്പിക്കുന്നു.) എന്നു സൗന്ദര്യ ലഹരി 24-ാം ശ്ലോകം.
ഓം കാരയിന്യൈ നമഃ
20. കർമഫലപ്രദാ
എല്ലാ കർമ്മങ്ങൾക്കും ഫലം നൽകുന്നവൾ. ദേവി കർമ്മസാക്ഷിണി ആണെന്ന് 18-ാം നാമത്തിൽ പറഞ്ഞു. എല്ലാ കർമ്മങ്ങളുടേയും കാരയിത്രിയായി കർമ്മങ്ങൾക്കു പ്രേരിപ്പിക്കുന്നതും ദേവി തന്നെയാണന്നു 19-ാം നാമം സൂചിപ്പിച്ചു. എല്ലാ കർമ്മങ്ങൾക്കും ഫലമുണ്ട്. നല്ല കർമ്മങ്ങൾക്ക് നല്ല ഫലങ്ങളും ചീത്ത കർമ്മങ്ങൾക്ക് ദുരിതഫലങ്ങളും. പ്രകൃതിയുടെ സനാതന നിയമമാണിത്. കർമ്മങ്ങൾക്കുയോജിച്ച ഫലം നൽകുന്നതും ദേവിതന്നെ.
ഓം കർമ്മഫലപ്രദായൈ നമഃ
കടപ്പാട് ശ്രീവത്സം
No comments:
Post a Comment