ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, August 17, 2019

പബിത ഭാഗവതം രസമാലയം # 01




സച്ചിദാനന്ദരൂപായ വിശ്വോത്പത്യാദിഹേതവേ
താപത്രയവിനാശായ ശ്രീകൃഷ്ണായ വയം നമഃ


സച്ചിതാനന്ദ സ്വരൂപനും, വിശ്വത്തിന്റെ ഉത്പത്തി മുതലായവയുടെ കാരണഭൂതനും, ആദ്ധ്യാത്മികവും, ആധിദൈവികവും, ആധിഭൗതികവും ആയ ദുഖങ്ങളെ നശിപ്പിക്കുന്നവനുമായ ശ്രീകൃഷ്ണഭഗവാനെ നമ്മൾ നമസ്കരിക്കുന്നു.
(
ഭാഗവത മാഹാത്മ്യം 1-1 )


താപത്രയവിനാശനൻ എന്നാണ് ഭഗവാൻ കൃഷ്ണനെ ഇവിടെ വിശേഷിപ്പിക്കുന്നത്ആദ്ധ്യാത്മികം, ആധിദൈവികം, ആധിഭൗതികം എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ദുഖങ്ങളാണ് മനുഷ്യജന്മത്തിൽ നമ്മൾ അനുഭവിക്കേണ്ടി വരുന്നത്ഇതിനെയാണ് താപത്രയം എന്ന് പറയുന്നത്.


ശരീരത്തെയും മനസ്സിനെയും ബാധിക്കുന്ന ദുഖങ്ങളാണ് ആദ്ധ്യാത്മികദുഃഖം. ചുറ്റുപാടുമുള്ള അന്തരീക്ഷത്തിൽ നിന്നുണ്ടാകുന്ന ദുഃഖവും അശാന്തിയും ആധിഭൗതികദുഃഖംഅജ്ഞാതമായ കാരണങ്ങളിൽ നിന്നുണ്ടാകുന്ന ദുഃഖമാണ് ആധിദൈവികദുഃഖം


മൂന്ന് തരത്തിലുമുള്ള ദുഃഖങ്ങളെ ഇല്ലാതാക്കുന്നത് ഭഗവാനാണ്അതുകൊണ്ടാണ് ഭഗവാനെ താപത്രയവിനാശനൻ എന്ന് വിളിക്കുന്നത്.


വിശ്വോത്പത്യാദി ഹേതവെ എന്നൊരു പ്രയോഗം കൂടി കാണാം. വിശ്വത്തിന്റെ ഉത്പത്തിക്ക് ഹേതുവായവൻ എന്നാണ് അർത്ഥംഭഗവാൻ സമസ്ത വിശ്വത്തിന്റെയും ആദിഹേതുവാണ്‌.  ആരെങ്കിലും മനോഹരമായ ഒരു ചിത്രം വരച്ചാൽ നാം അതുകണ്ട് സന്തോഷിക്കുന്നുഅതിനെ പ്രശംസിക്കുന്നുഒരാൾ മധുരമായി പാടിയാൽ നാം അയാളെ പ്രകീർത്തിക്കുന്നു ലോകത്തെ മുഴുവൻ സൂക്ഷ്മയായി നിരീക്ഷിച്ചാൽ നമുക്ക് അത്ഭുതം തോന്നും. പ്രപഞ്ചത്തെ ഇത്രയും നിയാമകമായി മുന്നോട്ട് കൊണ്ടുപോകുന്ന ശക്തി എന്താണ്? മഹാചൈതന്യത്തിന്റെ മുന്നിൽ നമ്മുടെ ശിരസ്സ് കുനിഞ്ഞില്ലെങ്കിൽ അതില്പരം ആശ്ചര്യം വേറെ എന്താണുള്ളത്?
അങ്ങിനെയുള്ള വിശ്വത്തിന്റെ കാരണമായ സച്ചിദാനന്ദ സ്വരൂപനായ ഭഗവാൻ ശ്രീകൃഷ്ണന് ആയിരമായിരം നമസ്കാരം അർപ്പിക്കുകയാണ് ഭാഗവത മാഹാത്മ്യത്തിന്റെ ഒന്നാം ശ്ളോകത്തിൽ.


തുടരും...........


Temples of India


No comments:

Post a Comment