ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, August 21, 2017

രാമായണം 10 ചോദ്യം ഉത്തരവും - 28





1. ത്രിവക്രയായ മന്ഥരയുടെ ചേര്‍ച്ചയാല്‍ ശ്രീരാമന്റെ അഭിഷേകം മുടക്കി കാട്ടിലേക്ക് ആയക്കണമെന്ന് കൈകേകി ആവിശ്യപ്പെട്ടത് എന്തിനെ സൂചിപ്പിക്കുന്നു.?

2. കൈകേയിടെ അഛന്‍?

3. രാമാഭിഷേകം നിശ്ചയിക്കുമ്പോള്‍ ഭരതനും ശത്രുഘ്‌നനും എവിടെയായിരുന്നു?

4. കൈകേയി ആവശ്യപ്പെട്ട രണ്ട് വരങ്ങള്‍ ?

5. പണ്ട് ദേവാസുരയുദ്ധത്തില്‍ കൈകേയിക്ക് എപ്പോള്‍ വേണമെങ്കിലും ആവശ്യപ്പെടാവുന്ന തരത്തില്‍ രണ്ട് വരങ്ങള്‍ കൊടുത്തത് ദശരഥമഹാരാജാവിന് രാമാഭിഷേക സമയത്ത് ദുഃഖമായി ഭവിച്ചതില്‍ നിന്നും എന്ത് മനസ്സിലാക്കണം.?

6. പിതാവന്റെ ശോകകാരണം അറിയിച്ച കൈകേയിയോട് മൂന്നുതരം പുത്രന്മാരെക്കുറിച്ച് ശ്രീരാമന്‍ പറയുന്നുണ്ട്. ആരെല്ലാം ?

7. ദശരഥന്റെ ദുഃഖം ശമിപ്പിക്കാന്‍ രാമനെ ഉടന്‍ വരുത്താന്‍ കൈകേകി ആവശ്യപ്പെട്ടപ്പോള്‍ സുമന്ത്രര്‍ എന്തുകൊണ്ടാണ് പോകാതിരുന്നത് ?.

8. അഭിഷേകം നടക്കില്ലന്ന് ശ്രീരാമനെക്കൂടാതെ അയോദ്ധ്യയില്‍ മറ്റൊരാള്‍ക്കു കൂടി അറിയാമായിരുന്നു. ആരായിരുന്ന അത്?

9. നിന്ദ്യമണെന്നറിഞ്ഞിട്ടും വസിഷ്ഠന്‍ പൗരോഹിത്യവൃത്തി സ്വീകരിക്കാന്‍ എന്താണ് കാരണം?

10. രാമസീതാ ലക്ഷ്മണന്മാര്‍ക്ക് വല്‍ക്കലം കൊടുത്തതാര്?






 ഉത്തരം

1. ഹൃദയമാകുന്ന രാജധാനിയില്‍ അഭിഷേകം നടത്തി പ്രതിഷ്ഠിക്കേണ്ട ഭഗവാനെ ദുസ്സംഗത്താല്‍ ഒരു നിമിഷം കൊണ്ട് എങ്ങനെ നഷ്ടമാകുന്നു എന്ന് കാണിക്കുന്നു. അതു കൊണ്ട് ദുര്‍ജ്ജന സംസര്‍ഗം പരിത്യജിക്കണം.

2. കേകേരാജാവായ അശ്വപതി.

3. ഭരതന്റെ അമ്മാവനായ യുധാജിത്തിന്റെ ഗൃഹത്തില്‍ കേകേയ രാജ്യത്തില്‍.

4. ഒന്ന്: ഭരതനെ രാജാവാക്കണം, രണ്ട്: ശ്രീരാമനെ 14 വര്‍ഷം വനവാസത്തിനയക്കണം.

5. സ്വന്തം ഭാര്യയാല്‍പോലും വ്യക്തമല്ലാത്തും പരിധിയില്ലാത്തതുമായ ബാദ്ധ്യതകള്‍ ഉണ്ടാക്കരുത്.

6. ഒന്ന്: ഉത്തമ പുത്രന്‍, (പിതാവ് കല്‍പ്പിക്കാതെ തന്നെത്താനറിഞ്ഞ് പിതൃകാര്യം നടത്തുന്നവന്‍). രണ്ട്: മദ്ധ്യമന്‍ (പിതാവിനെ കേട്ടുനടത്തുവന്‍). മൂന്ന്: അധമന്‍ (പിതാവ് പറഞ്ഞിട്ടും ചെയ്യാത്തവന്‍)

7. രാജകല്പനയില്ലാഞ്ഞിട്ട്. (രാജാവാണ് മന്ത്രിയോട് കല്പിക്കേണ്ടത,് രാജ്ഞിയല്ല)

8. വസിഷ്ഠ മഹര്‍ഷി.

9. ഭഗവാന്റെ ആചാര്യസ്ഥാനം കിട്ടാനായിട്ട് (ഇക്ഷ്വാകുവംശത്തില്‍ രാമനായി ഭഗവാന്‍ അവതരിക്കുമെന്ന് പണ്ട് പിതാവായ ബ്രഹ്മദേവന്‍ പറഞ്ഞിരുന്നു)

10. കൈകേയി.




No comments:

Post a Comment