ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, August 21, 2017

എല്ലാം നാരായണാധീനം


Image result for lord NARAYANAN

നാരായണപരാ വേദാ
ദേവ നാരായണാംശജഃ
നാരായണപരാ ലോകാ
നാരായണപരാ മഖാ


നാരായണപരോ യോഗോ
നാരായണപരം തപഃ
നാരായണപരം ജ്ഞാനം
നാരായണപരാ ഗതിഃ

    വേദങ്ങൾ ശ്രീ നാരായണതത്വത്തെ പ്രകാശിപ്പിക്കുന്നവയാകയാൽ  നാരായണസംബന്ധികൾ; ദേവന്മാർ ശ്രീ നാരായണനിൽ നിന്നുണ്ടായവർ; സ്വർഗ്ഗാദിലോകങ്ങൾ നാരായണനെ സംബന്ധിച്ചവ; യാഗങ്ങൾ നാരായണനെ ചേർന്നവ; യോഗം നാരായണനെ അറിവാനുള്ള മാർഗ്ഗം; യോഗസാദ്ധ്യമായതും ചിത്തത്തിന്റെ ഏകാഗ്രസ്വരൂപമായ തപസ്സും നാരായണ സംബന്ധി;  അതിനാൽ  സാധിക്കത്തക്കതായ ജ്ഞാനവും നാരായണപരം; ജ്ഞാനത്തിന്റെ ഫലമായ ഗതിയും നാരായണനെ സംബന്ധിച്ചത്; അതിനാൽ  എല്ലാം നാരായണാധീനമെന്ന് സാരം

( ഭാഗവതം 2, 5, 15-16 )

No comments:

Post a Comment