വിശ്വമോഹിനീ ജഗദംബികേ ദേവി തപ്തമാമെൻ മനസ്സിൽ നിൻ രൂപം
സ്പഷ്ടമാകും സഹസ്രദളപത്മസുസ്ഥിതേ മമ നിറമാലകൾ

കേശഭാരത്തിങ്കൽ നീലമേഘങ്ങളും രുധിരവർണ്ണത്തിൽ നിന്നധരങ്ങളും
പ്രകാശംസ്ഫുരിക്കും പ്രസാദാർദ്രനേത്രം പ്രഭാപൂരമെങ്ങും സുനാസാമണിസ്തം
തുടുക്കും കവിൾത്തട്ടിൽ രാഗഭാവങ്ങളും ശ്രവിക്കുന്നു കർണ്ണങ്ങൾ സർവ്വവും നാദമായ്

സ്വരങ്ങൾ പൊഴിക്കും നിൻ കണ്ഠസൗന്ദര്യവും ധരിപ്പൂ സുരാധിപേ ഗന്ധർവ്വവീണകൾ
വിശ്വമോഹിനീ ജഗദംബികേ ദേവി തപ്തമാമെൻ മനസ്സിൽ നിൻ രൂപം
സംഗീതവും ദിവ്യസാഹിത്യവും സദാ ചുരത്തുന്നിതാ നിൻ കുജങ്ങളാം കുംഭങ്ങൾ

നിൻ കരങ്ങൾ തരുന്നു വരങ്ങൾ മഹേശ്വരി നിൻ പാദസൂനങ്ങൾ നമിപ്പൂ മൂകാംബികേ
വിശ്വമോഹിനീ ജഗദംബികേ ദേവി തപ്തമാമെൻ മനസ്സിൽ നിൻ രൂപം
സ്പഷ്ടമാകും സഹസ്രദളപത്മസുസ്ഥിതേ മമ നിറമാലകൾ
വിശ്വമോഹിനീ ജഗദംബികേ ദേവി തപ്തമാമെൻ മനസ്സിൽ നിൻ രൂപം
No comments:
Post a Comment