ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, May 1, 2017

ബോധകഥകൾ


മഹാവിഷ്ണുവിന്റെ വസതിയിലേക്കുള്ള യാത്രയിലാണ് നാരദമുനി.....,

മാര്‍ഗ മദ്ധ്യേ അദ്ദേഹം തപസ്സനുഷ്ഠിക്കുന്ന ഒരു സന്യാസിയെ കണ്ടുമുട്ടി....

സന്യാസി നാരദരോട് പറഞ്ഞു:

"മാമുനെ എനിക്കെന്നാണ് മോക്ഷം കിട്ടുക എന്ന് ഭഗവാനോട് തിരക്കണേ ... "

നാരദര്‍തലകുലുക്കി....

അദ്ദേഹം യാത്ര തുടർന്നു....

കുറെദൂരം മുന്നോട്ടു ചെന്നപ്പോള്‍ അദ്ദേഹം മറ്റൊരു തപസ്വിയെ കണ്ടു മുട്ടി.....,

അദ്ദേഹവും ഇതേ കാര്യം മാമുനിയോടു ആവശ്യപ്പെട്ടു....

ദര്‍ശനം കഴിഞ്ഞു മടങ്ങിയ നാരദര്‍ ആ തപസ്വികളെ വീണ്ടും കണ്ടു മുട്ടി.....

നാരദര്‍ ഒരാളോട് പറഞ്ഞു:

" താങ്കള്‍ക്ക് ഇനി നാല്ജന്മം കൂടി കഴിഞ്ഞാലേ മോക്ഷം കിട്ടു എന്ന് ഭഗവാന്‍ അരുളി "

ഇത് കേട്ട തപസ്വി....

"ഈശ്വരാ നാല് ജന്മമോ ?"

അദ്ദേഹം നിരാശയിലായി...

 "എന്റെ അധ്വാനം എല്ലാം പാഴായല്ലോ........

ഇനി എന്തിനീ പാഴ് വേല"....

ആ സന്യാസി തപസ്സു നിര്‍ത്തി അവിടം വിട്ടുയാത്രയായി.......

രണ്ടാമത്തെ തപസ്വിയും മുനിയോടു തന്റെകാര്യം തിരക്കി, നാരദര്‍ വളരെ വിഷമത്തോടെ പറഞ്ഞു....

"താങ്കളുടെ കാര്യം വളരെ പ്രയാസമാണ്....."

സന്യാസി പറഞ്ഞു:

"എന്തായാലും പറയൂ ,കേള്‍ക്കട്ടെ "

ദൂരെനില്‍ക്കുന്ന പുളി മരം ചൂണ്ടിനാരദര്‍ പറഞ്ഞു:

"അതിലെത്ര ഇലയുണ്ടോ,അത്രയും ജന്മം കഴിഞ്ഞാലെ താങ്കള്‍ക്ക് മുക്തി ലഭിക്കു ."

"ഹാവൂ .... അപ്പോള്‍ എനിക്ക് മുക്തി ലഭിക്കും എന്ന് ഉറപ്പാണ്‌......
അതിനായിഎത്ര കാലം വേണമെങ്കിലും ഞാന്‍ കാത്തിരിക്കാം ...."

അദ്ദേഹം ആനന്ദം കൊണ്ട് തുള്ളിച്ചാടി .......

ആ നിമിഷം അവിടെ ഒരു ജ്യോതിസ്സ് തെളിഞ്ഞു....

അശരീരി മുഴങ്ങി.... !

"കുഞ്ഞേ, നീ ഇപ്പോള്‍തന്നെ മുക്തനായിക്കഴിഞ്ഞിരിക്കുന്നു.......
നിന്റെ ക്ഷമയും സ്ഥിരോല്‍സാഹതിനുള്ളമനസ്സും നിന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു."

പ്രശ്നങ്ങള്‍  ഇല്ലാത്ത ജീവിതം ഇല്ല ......
അതിനെ അതിജീവിക്കുകയാണ് നമുടെ ധര്‍മം......

തടസ്സങ്ങള്‍ കണ്ടു മനം മടുത്താല്‍ വിജയം ഒരിക്കലും അരികിലാകില്ല.......

 സ്ഥിരോല്‍സാഹിക്കെ വിജയംനേടാന്‍കഴിയൂ.....

No comments:

Post a Comment