എന്താണ് ശനി ദേവന്റെ ദോഷം . ഇങ്ങനെ ഒരു ദേവന്‍ ലോകത്തുണ്ടോ .
കണ്ഠക ശനി എന്നാല്‍ എന്താണ് ??
വിക്ര മാതി ത്യ രാജാവിന്റെ സദസ്സില്‍ എന്നും പന്ധിതന്‍ മാര്‍ക്ക് നിറഞ്ഞ വരവേല്‍പ്പ് ലഭിച്ചിരുന്നു .അറിവുള്ളവരെ ഇത്രയും ആദരിച്ചിരുന്ന രാജാവ് ഭാരതത്തില്‍ വേറെയുണ്ടോ എന്ന് സംശയമാണ് .
മഹാജോതിഷ പന്ധിതന്‍ വരാഹമിഹിരന്‍ മുതല്‍ എന്ത് സംശയത്തിനും ചിന്തിക്കാതെ ഉത്തരം കൊടുത്തിരുന്ന വരരുചി തുടങ്ങിയ മഹാന്മാര്‍ കൊട്ടാര സദസ്സില്‍ എപ്പോഴും ഉണ്ടാകും .തര്‍ക്ക ശാസ്ത്രത്തില്‍ ബിരുധമെടുത്ത വരരുചിയുടെ വാക്കുകളെ തകര്‍ക്കുക ആര്‍ക്കും സാധിക്കാത്ത കാര്യമായിരുന്നു . മഹാ പന്ധിതന്മാരുടെ തര്‍ക്കങ്ങള്‍ കേട്ട് വിക്ര മാതി ത്യ രാജന്റെ കൊട്ടാരത്തിലെ കാവല്‍ ഭടന്‍ പോലും വിദ്യാസമ്പന്നനാണ് .
വിക്ര മാതി ത്യ രാജാവിന്റെ സദസ്സിനെ പുളകം അറിവിന്റെ ആനന്ദത്തില്‍ ആറാടിക്കുന്ന പന്ധിതരെ തോല്പ്പിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ഉണ്ട് പക്ഷെ ആരും തോല്പ്പിച്ചിട്ടില്ല എന്നതാണ് സത്യം .
പ്രശസ്തരായ മറ്റു രാജ്യങ്ങളിലെ പന്ധിതരായ രാജഗുരുക്കള്‍ പോലും വിക്ര മാതി ത്യ സദസ്സില്‍ തോറ്റുപോയ കഥയെ പ്രജകള്‍ക്കും പറയാനുള്ളൂ .
അങ്ങിനെ ഒരു ദിനം കാഴ്ചയില്‍ ദരിദ്രനായ ഒരു ബ്രാഹ്മണന്‍ കൊട്ടാര സദസ്സില്‍ വന്നെത്തി .
രാജാവിനെ വണങ്ങിയതിനു ശേഷം തന്റെ ആഗമന ഉദ്ദേശം വെളിപ്പെടുത്തി .
അങ്ങയുടെ മുന്നില്‍ എനിക്കൊരു സങ്കടം അറിയിക്കാനുണ്ട്.
.
രാജാവ് വിനീതനായി അതിന് ചെവികൊടുത്തു പറയു എന്താണ് കേള്‍ക്കട്ടെ.
ബ്രഹ്മണന്‍ പറഞ്ഞു ഞാനൊരു രോഗിയാണ് . എന്നില്‍ ശനി ദോഷം എന്ന രോഗം ബാധിച്ചിരിക്കുന്നു. ശനിയുടെ ഉപദ്രവം എന്നാണു വൈദിക മതം പറയുന്നത്. എന്നെ കുറെ നാളുകളായി ശനി എന്ന ഗ്രഹം ഉപദ്രവിക്കുന്നു .അത് മൂലം പലതരം ശരീരബാധകള്‍. പിടിപെട്ട് എന്റെ തേജസ്സ് നശിക്കുന്നു . ശരീര ഷീണം നിമിത്തം എന്നില്‍ വൃദ്ധി നശിച്ചു പടു വൃദ്ധനെ പോലെ ജീവിതം ദുസ്സഖമായി .
.പല ദോഷങ്ങളും ആയുര്‍ വേദ ചിന്തയില്‍ വെളിപ്പെടും പക്ഷേ ശനി ദോഷം എന്ന കാരണം അജ്ഞാതമാണെന്നും അക്കാരണം കൊണ്ട് ഇതിനു ചികിത്സലഭ്യ മല്ലെന്നും പറഞ്ഞ് ആയുര്‍ വേദ പന്ധിതന്മാര്‍ പുറം തിരിഞ്ഞു നില്ക്കുന്നു . .ഇനി ഇതിന് മറു മരുന്ന് നിര്‍മ്മിക്കാമെന്ന് വെച്ചാല്‍ തന്നെ അതിന്റെ ഔവ്ഷധ വിധി ആയുര്‍ ഗ്രന്ഥങ്ങളില്‍ ഇല്ലെന്നും വൈദ്യന്മാര്‍ അറിയിച്ചു .
ഭിഷ്ഗരന്മാര്‍ എല്ലാവരും ഉപേക്ഷിച്ച എന്നില്‍ ജീവിക്കാനുള്ള ആഗ്രഹം നിലനില്‍ക്കുന്നു
.
മാത്രമല്ല ഇനി എങ്ങാനും വല്ല ചികിത്സ ലഭിച്ചാല്‍ തന്നെ വിക്ര മാതി ത്യ രാജാവിന്റെ സദസ്സിലെ പന്ധിത മതം കണ്ടു പിടിക്കണം .ആയതു കൊണ്ട് ജീവന്‍ നില നില്ക്കാന്‍ ഇവിടത്തേക്ക് വരാനും അങ്ങയെ കണ്ടു സങ്കടം ഉണര്‍ത്തിക്കാനും ആയാണ് അടിയന്‍ തിരു മുന്‍പില്‍ വന്നു നില്ക്കുന്നത് .
ഏറെ പ്രാരാബ്ധങ്ങള്‍ ഉള്ള എന്റെ കുടുംബത്തിന്റെ നേടും തൂണ്‍ ഞാനാകുന്നു അത് കൊണ്ട് ഈ സദസ്സിലെ മഹാശയന്മാര്‍ ഇതിനുള്ള മരുന്ന് പറഞ്ഞു തരുമെന്നും .ശനി ദോഷം എന്താണ് എന്ന് ലോകത്തിനെ അറിയുക്കുമെന്നും അടിയന്‍ കരുതുന്നു .
ബ്രെഹ്മണന്റെ ഈ വര്‍ത്തമാനം പന്ധിതരും സശ്രേദ്ധം കേട്ട് കൊണ്ടിരുന്നു.
പണ്ഡിതരെ ആകെയൊന്നു നോക്കി രാജാവ് ആരെങ്കിലും ഇതിന്റെ ഉത്തരം കൊടുക്കാന്‍ അരുളിച്ചെയ്തു.
മഹാ ജോതിഷ പന്ധിതന്‍ വരാഹമിഹിരന്‍ ഈ വര്‍ത്തമാനങ്ങള്‍ കേട്ട് എന്തോ മനസിലാക്കി യെന്ന പോലെ ചിന്തയില്‍ മുഴുകി. പിന്നീട് പുഞ്ചിരി വിടര്‍ത്തി സദസ്സിനെ നോക്കി മൌനം പാലിച്ചിരുന്നു .
ഈ ചോദ്യത്തിന് ഉത്തരം ആരാണ് പറയേണ്ടത് എന്ന് മനസ്സിലാകാതെ മഹാശാലികളായ പന്ധിത മഹാന്മാര്‍ ആദ്യo പരസ്പ്പര മുഖങ്ങള്‍ നോക്കി നിന്നു പിന്നീട് എല്ലാവരും കണ്ണുകള്‍ മഹാ പന്ധിതനായ വരരുചിയില്‍ കേന്ദ്രികരിച്ചു നിന്നു
ശനി ദോഷം എന്താണെന്നും
കണ്ഠക ശനി എന്താനെന്നുമുള്ള സംവാദം തുടങ്ങി . വിക്ര മാതി ത്യ രാജാവിന്റെ സദസ്സില്‍ നടത്തിയ സംവാദം കെട്ടുകൊള്ലുക
ശാസ്ത്ര സത്യങ്ങളെ എന്നും പുകുഴ്ത്തുന്ന രാജാവും വരരുചിയുടെ മോഴിക്കായ് കാത്തു നിന്നു
വിക്രമാതിത്യ മഹാ മഹാരാജാവിന്റെ സദസ്സില്‍ പന്ധിത മഹാശയന്മാര്‍ ശനിയെ ക്കുറിച്ചും .മനുഷ്യന് ദോഷം ചെയ്യുന്ന കണ്ഠക ശനിയെക്കുറിച്ചും പരസ്പ്പരം വാദ പ്രതിവാദങ്ങള്‍ നടത്തിയ വാക്കുകള്‍ നിങ്ങളും അറിഞ്ഞു കൊള്ളുക .ഈ സദസ്സിലെ അത്ഭുത പ്രേധിഭാസമായിരുന്നു വരരുചി എന്ന വേദ പന്ധിതന്‍.
ജോതി ശാസ്ത്രങ്ങളില്‍ വരരുചിയുടെ മികവ് അളക്കാന്‍ രാജാവ് വീണ്ടും ചോദിച്ചു അല്ലയോ പന്ധിതശിരോമണി ഗ്രഹങ്ങളില്‍ വെച്ച് ഏതാണ് മികച്ച നില്ക്കുന്നത്? മോശം ഗ്രഹങ്ങള്‍ ഉണ്ടോ ?ഉണ്ടെങ്കില്‍ അതൊക്കെ ഏതാണ് ?
ശ്രേഷ്ട്ട തയാര്‍ന്ന ഗ്രഹം എവിടെ സ്ഥിതി ചെയ്യുന്നു ? കണ്ഠക ശനി എന്നാല്‍ എന്താണ് ??
രാജമുഖത്ത് നിന്ന് തൊടുത്ത ചോദ്യo കേട്ട് അതിനെ നിസ്സാര ഭാവത്തില്‍ കണക്കിലെടുത്ത് അപ്പോള്‍ തന്നെ വരരുചി ഉത്തരം കൊടുത്തു.
അല്ലയോ മന്നവാ... ഗ്രഹങ്ങളില്‍ ശ്രേഷ്ട്ടതയുള്ളത് സൂര്യദേവനാണ് മഹാ രോഗങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന ആ കരുണാമയന്റെ തേജസ് ഒന്ന് കൊണ്ട് മാത്രമാണ് ലോകം നിലനില്‍ക്കുന്നത്.ആ ദിവ്യ തേജസ്സ് കണ്ടു നാം കൈകള്‍ കൂപ്പാറില്ലേ? ആ മഹിമയില്‍ മനം മറന്നു നാം ഗായത്രി ജ്പിക്കാറില്ലേ. ലോകത്തിന്റെ നേത്രം തന്നെയാണ് സൂര്യദേവന്‍ അവന്‍ നമുക്ക് വേണ്ടി കാവി വര്‍ണ്ണത്തില്‍ കത്തിക്കൊണ്ടിരിക്കുന്നു . കാവി വസ്ത്രം ധരിച്ച് .സന്യസികള്‍ പോലും സൂര്യനെയാണ് അനുകരിക്കുന്നത് .അവരും .ലോകത്തിനു വേണ്ടി കത്താന്‍ തെയ്യാറായി നില്ക്കുന്നു ആയതു കൊണ്ട് ഭാര്‍ഗ്ഗവന്‍ തന്നെയാണ് ശ്രേഷ്ട്ടന്‍ .
വരുചിയുടെ മൊഴികള്‍ ശ്രേവിച്ച രാജന്‍ വീണ്ടും ചോദിച്ചു എങ്കില്‍ മോശം ഗ്രഹം ഏതാണ് അങ്ങിനെ ഒന്നുണ്ടോ ?
വീണ്ടും വരരുചി പറഞ്ഞു രാജ ശ്രേഷ്ട്ട അങ്ങിനെ ഒന്നിനെ അടിയന്‍ കണ്ടിട്ടില്ല . മഹാ സൃഷ്ട്ടിയില്‍ മോശമായ ഒന്നും ഉണ്ടാകില്ല.അത് ഗ്രഹങ്ങളില്‍ പോലും ഇല്ല എന്നാണു അടിയന്റെ എളിയ അറിവ് .
No comments:
Post a Comment