ഭക്തിമാർഗ്ഗത്തിലൂടെ പോകാൻ ഒരുവന് പാണ്ഡിത്യം വേണ്ട, ധനം വേണ്ട, കഠിന തപശ്ചര്യകൾ വേണ്ട, സമ്പത്തു വേണ്ട കുലം വേണ്ട.
ഞാനൊന്നു ചോദിക്കട്ടെ, എന്നോട് ഉത്തരം പറയൂ.
ഏതായിരുന്നു വാൽമീകിയുടെ കുലം?
എത്രയായിരുന്നു കുചേലന്റെ സമ്പത്ത് ?
എന്തായിരുന്നു ശബരിയുടെ പാണ്ഡിത്യം?
എത്രയായിരു FCന്നു പ്രഹ്ളാദന് പ്രായം?
എന്തായിരുന്നു ഗജേന്ദ്രന്റെ പദവി ?
എന്തായിരുന്നു വിദുരർ നേടിയിരുന്നത്?
അവരെല്ലാം എങ്ങനെ വിഭുവിനെ സ്വന്തമാക്കി?
അവർക്കെല്ലാം ഉണ്ടായിരുന്നത് നിറഞ്ഞ പ്രേമം.
അതായിരുന്നു ആവശ്യവും .
ഈശ്വരകൃപ എന്നത് അനന്തമായ, വിശാലമായ സാഗരം.
ശ്രീ സത്യസായി ബാബ
No comments:
Post a Comment