അക്ഷയതൃതീയ-2 ഇന്ന് അക്ഷയ തൃതീയ.വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ അക്ഷയയെന്ന് അറിയപ്പെടുന്നു. കാര്‍ത്തിക, രോഹിണി എന്നീ നക്ഷത്രങ്ങളോടു ചേര്‍ന്ന് വരുന്ന അക്ഷയ തൃതീയയില്‍ ദാനം മുതലായ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ ലഭിക്കുന്ന പുണ്യം അക്ഷയമായിരിക്കും എന്ന് ബ്രഹ്മപുരാണം. വൈശാഖേ മാസി രാജേന്ദ്ര ശുക്ലപക്ഷേ തൃതീയകാ അക്ഷയാ സാ തിഥിഃ പ്രോക്താ കൃത്തികാരോഹിണീയുതാ തസ്യാം ദാനാദികം പുണ്യമക്ഷയം സമുദാഹൃതം (ബ്രഹ്മപുരാണം) ചതുര്‍യുഗങ്ങളില്‍ ആദ്യത്തേതായ കൃതയുഗം(സത്യയുഗം) ആരംഭിക്കുന്നത് വൈശാഖശുക്ലപക്ഷ തൃതീയ ആയ അക്ഷയതൃതീയയിലാണ്.വൈശാഖ ശുക്ലപക്ഷ തൃതീയയില്‍ കൃതയുഗവും, കാര്‍ത്തിക ശുക്ലപക്ഷ നവമിയില്‍ ത്രേതായുഗവും, ഭാദ്രപദ കൃഷ്ണ ത്രയോദശിയില്‍ ദ്വാപരയുഗവും, മാഘപൗര്ണ്ണമിയില് കലിയുഗവും ആരംഭിക്കുന്നതിനാല്‍ ഈ തിഥികള്‍ യുഗാദികള് എന്നറിയപ്പെടുന്നുഎന്ന് ബ്രഹ്മപുരാണം. വൈശാഖേ ശുക്ലപക്ഷേ തു തൃതീയായാം കൃതം യുഗം കാര്‍ത്തികേ ശുക്ലപക്ഷേ ച തേത്രാ ച നവമേളഹനി അഥ ഭാദ്രപദേ മാസി ത്രയോദശ്യാത്തു ദ്വാപരം മാഘേ തു പൗര്ണ്ണമാസ്യാന്തു ഘോരം കലിയുഗം സ്മൃതം യുഗാരംഭാസ്തു തിഥയോ യുഗാദ്യാസ്തേന വിശ്രുതാഃ (ബ്രഹ്മപുരാണം) ഹിമവാന്റെ പുത്രിയായി ഗംഗാദേവി അവതരിച്ച ദിനമാണു അക്ഷയതൃതീയ. ഭഗവാന് ശ്രീ മഹാദേവന്റെ ജടയില്‍ നിന്നും വെളിയില്‍ വന്ന ഗംഗാ ദേവി ഗംഗോത്രിയില്‍ വെച്ച് ഭൂമിയിലേക്ക് വിനിര്ഗ്ഗമിച്ചതും അക്ഷയ തൃതീയ ദിനത്തിലാണ്. വൈശാഖത്തിന്റെ മഹിമ വ്യക്തമാക്കുന്ന ബൃഹദ്ധര്മ്മപുരാണത്തിലെ പരാമര്‍ശങ്ങള്‍ നോക്കുക. തൃതീയാ നാമ വൈശാഖേ ശുക്ലാ നാമ്നാക്ഷയാ തിഥിഃ ഹിമാലയ ഗൃഹേ യത്ര ഗംഗാ ജാതാ ചതുര്‍ഭുജാ പുരാണേ കഥിതാ യാ ച യുഗാദ്യാ പ്രഥമാ സഖീ തതോ ജഹ്നുസപ്തമീ ച യത്ര നാമാസ്തു ജാഹ്നവീ (ബൃഹദ്ധര്‍മ്മപുരാണം 15:22,23) വൈശാഖ ശുക്ലതൃതീയയില്‍ ഗംഗാതീരത്തു വെച്ച് വിധിപൂര്‍വം ചെയ്യപ്പെടുന്ന പുണ്യകര്‍മ്മങ്ങളുടെ ഫലത്തേക്കുറിച്ച്നാരദീയ പുരാണത്തില്‍ പരാമര്‍ശം കാണാം.വൈശാഖത്തിലെ അക്ഷയ തൃതീയയിലും കാര്ത്തികത്തിലും രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് യവാന്നം, എള്ള് എന്നിവയാല്‍ വിഷ്ണു, ഗംഗ, ശിവന് എന്നീ ദേവതകളെ ഭക്തിഭാവത്തോടെ സുഗന്ധദ്രവ്യങ്ങള്‍, പുഷ്പങ്ങള്‍, കുങ്കുമം, ചന്ദനം, തുളസി, കൂവളത്തില, മാതള നാരങ്ങ, ധൂപം, ദീപം, നൈവേദ്യാദികള് തുടങ്ങി തനിക്കാവുന്ന വിധം വിഭവങ്ങളാല്‍ പൂജിക്കണം.ഇവ്വിധം പൂജിക്കുന്ന ഭക്തന് കോടികല്പക്കാലം വിഷ്ണുലോകത്തുവസിക്കുകയും തുടര്‍ന്ന് ഭൂമിയില്‍ ധര്‍മ്മനിഷ്ഠനായ രാജാവായി ജനിക്കുകയും ചെയ്യും. വിവിധ സുഖഭോഗങ്ങള്‍ അനുഭവിച്ച് ഒടുവില്‍ ശിവസായൂജ്യമടയും.യജ്ഞം, ദാനം, തപം, ജപം, ശ്രാദ്ധം, ദേവപൂജ എന്നിവ ഗംഗാ തീരത്തുവെച്ച് ചെയ്താല്‍ കോടികോടിമടങ്ങ് അധിക ഫലം ലഭിക്കും. രാവണനാല്‍ അപഹരിക്കപ്പെട്ട സീതാദേവി അഗ്നിപരീക്ഷയിലൂടെ താന്‍ കളങ്കരഹിതയാണ് എന്നു തെളിയിച്ചതും അക്ഷയതൃതീയയിലാണ്. മാഘമാസത്തിലെ ശുക്ലപക്ഷദ്വിതീയ മുതല്‍ ചൈത്രകൃഷ്ണചതുര്ദ്ദശിവരെയാണു ശ്രീരാമസേനയും രാവണസേനയും തമ്മില്‍ യുദ്ധം നടന്നത്. രാമന് രാവണനെ ചൈത്രകൃഷ്ണപക്ഷചതുര്ദ്ദശിയില് വധിച്ചു. വിഭീഷണനെ ലങ്കാരാജാവായി വൈശാഖശുക്ലദ്വിതീയയില് അഭിഷേകം ചെയ്തു. സീതാദേവി അഗ്നിശുദ്ധിവരുത്തിയതു വൈശാഖശുക്ലതൃതീയയിലാണ്. ദേവകളും ദശരഥനും രാമനെ അനുമോദിച്ചതും അന്നേ ദിനം തന്നെയാണ്. വൈശാഖാദിതിഥൗരാമ ഉവാസരണഭൂമിഷു അഭിഷിക്തോ ദ്വിതീയായാം ലങ്കാരാജ്യേ വിഭീഷണഃ സീതാശുദ്ധിസ്തൃതീയായാം ദേവേഭ്യോ വരലംഭനം ദശരഥസ്യാഗമനം തത്ര ചൈവാനുമോദനം (സ്കന്ദപുരാണം ബ്രഹ്മഖണ്ഡം ധര്മ്മാരണ്യമാഹാത്മ്യ 30: 79,80,81) അക്ഷയ തൃതീയയില്‍ ശിവപൂജ അനുഷ്ഠിച്ചാല്‍ സര്‍വപാപങ്ങളില്‍ നിന്നും മുക്തരായി പരമഗതിയടയും എന്ന് സൗരപുരാണത്തില്‍ പറയുന്നു. തൃതീയാ യാ സമാഖ്യാതാ വൈശാഖേളക്ഷയ സംജ്ഞിതാ തസ്യാം ശിവായ യത്കിഞ്ചിദ്ദദ്യാദ്വാ ശിവയോഗിനേ സര്‍വ പാപവിനിര്മുക്തഃ പരാംഗതിമവാപ്നുയാത് (സൗര പുരാണം 52: 70, 71) അക്ഷയതൃതീയാ ദിനത്തിലാണു ശ്രീഫലതരു അഥവാ വില്വവൃക്ഷം(കൂവളം) ജനിച്ചത് എന്ന് ബൃഹദ്ധര്‍മ്മപുരാണത്തില്‍ പറയുന്നു. വൈശാഖേ ശുക്ലപക്ഷസ്യ തൃതീയായാം സഖിദ്വയ ജാതോ വൈ ശ്രീഫലതരുര് മാഹാത്മ്യം തസ്യ കഥ്യതേ (ബൃഹദ്ധര്‍മ്മപുരാണം 11.1) ശിവപ്രദവും ശിവരൂപവുമായ വില്വവൃക്ഷത്തെ അക്ഷയതൃതീയാദിനത്തില്‍ പൂജിക്കുന്നു.അക്ഷയതൃതീയ ലളിതാപൂജയ്ക്കും ഉത്തമദിനമാണ് എന്ന് മത്സ്യപുരാണം 62-ാം അദ്ധ്യായം.ഭുക്തിമുക്തി ഫലപ്രദം, സ്ത്രീപുരുഷന്മാര്ക്ക് അനന്തപുണ്യദായകം എന്നിങ്ങനെ തൃതീയാതിഥിയിലെ ലളിതാപൂജയുടെ ഫലം പറയുന്നു. അനന്ത തൃതീയാ വ്രതം എന്നും ഇത് അറിയപ്പെടുന്നു. അനന്ത ഫലദായിനിയായ തൃതീയാ ലളിതാ പൂജ അക്ഷയ തൃതീയയില്‍ ചെയ്യുന്നതിന്റെ പുണ്യം അളവറ്റതെന്നതില് സംശയമില്ല. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ എട്ടാമത്തെ അവതാരമാണു ബലരാമന്. ഭഗവാന് രോഹിണീ പുത്രനായി അവതരിച്ചത് അക്ഷയ തൃതീയ നാളിലാണ് എന്നാണു വിശ്വാസം. കേരളീയ പഞ്ചാംഗങ്ങളില്‍ അക്ഷയതൃതീയ നാളില്‍ ബലരാമജയന്തി എന്ന് രേഖപ്പെടുത്തി കാണുന്നു. എന്നാല്‍ ബലരാമ ജയന്തിദിനത്തേക്കുറിച്ച് പുരാണപരാമര്ശങ്ങളൊന്നും ലഭ്യമല്ല. അക്ഷയതൃതീയ പരശുരാമ ജയന്തിയാണ് എന്ന് ഒരു വിശ്വാസം ഉത്തരഭാരതത്തിലുണ്ട്. .... തുടരും
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
▼
ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ
▼
ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം
▼
Tuesday, May 7, 2019
വ്രതവിശുദ്ധി നിറയും വൈശാഖമാസം (3)

No comments:
Post a Comment