കഥകളും അനുഭവകഥകളും ഇടചേര്‍ന്ന് വരുന്ന മഹാഭാരതത്തിന്റെ നിലവാരത്തില്‍നിന്ന് നാം ഉയരുമ്പോള്‍ എത്തിച്ചേരേണ്ടത് അനുഭവങ്ങളുടെ തലത്തിലേക്കാണ്. വാല്മീകി രാമായണം ഈ അനുഭവങ്ങളുടെ നിറകുടമാണ്. അതില്‍ കഥകളില്ല. രാമായണത്തിലെ ചരിത്രപുരുഷന്മാരുടെ ബയോഗ്രഫിയാണ് ആദികാവ്യമായ രാമായണം.
വാല്മീകി രാമായണത്തില്‍ അതിഗഹനമായ ഉപദേശങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളും വിവരിക്കുന്നുണ്ട്. രാമായണത്തിലെ ചരിത്രപുരുഷന്മാരെ പോലെ ജീവിച്ചാല്‍ അവര്‍ക്കുണ്ടായ അനുഭവം നമുക്കുണ്ടാകുമെന്നതാണ് രാമായണ പാഠം.
ഏതു മനുഷ്യന്റെയും മനസ്സിനെ സ്വാധീനിക്കാന്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍ വളരെയേറെ പ്രയോജനപ്പെടുമെന്നത് വസ്തുത. ഇതില്‍ അനുഭവങ്ങള്‍ ഫാര്‍ പാസ്റ്റ്, നിയര്‍ പാസ്റ്റ്, പ്രസന്റ് എന്നിങ്ങനെ മൂന്ന് വിഭാഗത്തില്‍പ്പെടുത്തണം. ഫാര്‍പാസ്റ്റില്‍ ജീവിച്ചിരിക്കുന്നവരുടെ ജീവിതാനുഭവങ്ങളാണ് വാല്മീകി രാമായണവും മഹാഭാരതവും നമുക്കു തരുന്നത്. നിയര്‍ പാസ്റ്റില്‍ ജീവിച്ചിരുന്നവരായ സ്വാമി വിവേകാനന്ദന്‍, രാമാകൃഷ്ണ പരമഹംസന്‍, മഹാത്മാഗാന്ധി, സി.വി. രാമന്‍, സുഭാഷ് ചന്ദ്രബോസ്, രമണ മഹര്‍ഷി തുടങ്ങിയവരുടെ അനുഭവങ്ങളില്‍നിന്നും പാഠം പഠിക്കണം. ഇന്നു ജീവിച്ചിരിക്കുന്നവരുടെയെല്ലാം അനുഭവങ്ങളില്‍നിന്നെടുക്കേണ്ട പാഠം എടുക്കുമ്പോഴാണ് മനസ്സും ചിന്തയും കര്‍മ്മവും പിന്നെ കര്‍മഫലവും ധന്യമാകുന്നത്.
കഥകളുടെയും വ്യക്ത്യധിഷ്ഠിതമായ അനുഭവവിവരങ്ങള്‍ക്കും സ്ഥാനമില്ലാത്ത, പാപ-പുണ്യങ്ങളെക്കുറിച്ചും, സ്വര്‍ഗനരകങ്ങളെക്കുറിച്ചും ഭയപ്പെടുത്താത്ത, ധന്യമായ ഉപദേശങ്ങള്‍ മാത്രം നിരന്തരം ശ്രുതിയോടെയും മന്ത്രമാഹാത്മ്യത്തോടെയും നല്‍കുന്നതാണ് വേദങ്ങള്‍. അതില്‍ അശ്രദ്ധയോ, ശ്രുതി-പാരായണ-ആലാപന-വിവരണാടിസ്ഥാനത്തിലുള്ള തെറ്റുകളോ ഉണ്ടാകാന്‍ പാടില്ല എന്ന ഒറ്റക്കാരണത്താലാണ് എല്ലാവരും വേദങ്ങള്‍ ലാഘവബുദ്ധിയോടെ പഠിക്കേണ്ടതില്ല എന്നു പൂര്‍വികര്‍ നിര്‍ദേശിച്ചത്.
അറിവിന്റെയും പക്വതയുടെയും ഉയരങ്ങളിലേക്കു പോയവര്‍, ഉയരങ്ങളിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍, അവിടെയെത്താന്‍ വേണ്ടി ശ്രമിക്കുന്നവര്‍ തുടക്കം മുതല്‍ക്കെ പഠിക്കേണ്ടതാണ്, വേദങ്ങള്‍. അവിടെ അതികര്‍ക്കശ നിയമാവലികളുണ്ട്. വേദം പഠിക്കാനാഗ്രഹിക്കുന്നവന്റെയോ പഠിക്കേണ്ടവന്റെയോ യോഗ്യതയാണത്. അവന്റെ പേരാണ് ബ്രാഹ്മണന്‍. ജനിക്കുന്നതെല്ലാം മനുഷ്യരായിത്തന്നെയാണ് വേദോപനിഷത്തുകളുടെ പഠനത്തിലൂടെ ലഭിക്കുന്ന ബ്രഹ്മജ്ഞാനമാണ് ഒരുവനെ ബ്രാഹ്മണനാക്കുന്നത്.
വേദത്തിനു ശ്രുതിയുണ്ട്, പഠിക്കാനും പഠിപ്പിക്കാനും നിയമമുണ്ട്. ദേശീയഗാനാലാപത്തിന് നിയമമുണ്ടെന്ന് പറയുന്നത് പോലെയാണിത്. അതിനുള്ളതിനേക്കാള്‍ കഠിനമാണ് ഈ നിയമങ്ങള്‍. എല്ലാവര്‍ക്കും അനുശാസിക്കാനാകില്ലാത്തതില്‍, അനുശാസിക്കേണ്ടതില്ല. പഠിക്കേണ്ടതില്ല എന്നവര്‍ നിര്‍ദേശിച്ചു. പഠിക്കരുത് എന്നു പറഞ്ഞില്ല.
ആധുനിക വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ക്കും വക്കീലന്മാര്‍ക്കും ജഡ്ജിമാര്‍ക്കും അവരുടെ വിദ്യയുടെ പ്രയോഗ വേളയില്‍ നിലനിര്‍ത്തേണ്ടതായ നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ പാലിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രമേ അതിലേക്കിറങ്ങി പുറപ്പെടാവൂ. ഇത് വേദത്തിനും ബാധകമാണ്. അതൊരു കച്ചവടച്ചരക്കല്ല. ഭക്തിയും ശ്രദ്ധയും സമര്‍പ്പണവും ഉണ്ടാക്കിയിരുന്നതുകൊണ്ടു മാത്രമാണ് 700 വര്‍ഷത്തെ മുസ്ലിം ഭരണത്തിലും 250 വര്‍ഷത്തെ ക്രിസ്ത്യന്‍ ഭരണത്തിലും ഭാരതത്തിലെ വേദങ്ങള്‍ വെന്തുവെണ്ണീറാകാതെ ഗുരുദേവനോടുള്‍പ്പെടെയുള്ള പിന്‍തലമുറക്കാരോട് വേണം പഠിക്കുവാന്‍. നിയമം കര്‍ക്കശമായി പാലിക്കാതെ വന്നാല്‍ ഇന്നുവരെ കാത്തുസൂക്ഷിക്കപ്പെട്ട ആ ധന്യഗ്രന്ഥങ്ങള്‍ മലിനമാകും.
വേദങ്ങള്‍ നാലാമത്തെ നിലവാരത്തിലെത്തിയവര്‍ക്കുള്ളതാണ് എന്നുവേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ ഉയരങ്ങളിലേക്കു പ്രയാണം ചെയ്യുമ്പോള്‍ അഞ്ചു പടികളുള്ളതില്‍ നാലാമത്തേതാണ് വേദം. അത് അറിവു നേരിട്ടു നല്‍കലാണ്. ചുരുങ്ങിയ വാക്കുകള്‍കൊണ്ട് അതിമഹത്തായ വേദിക് മാനേജ്‌മെന്റ് തത്വങ്ങള്‍ നല്‍കുക.
വേദങ്ങള്‍ സ്വര്‍ഗത്തിലേക്ക് പോകാനുള്ള ഷോര്‍ട്ട്കട്ട് വഴിയല്ല. അത് ഭൂമിയിലെ ജീവിതം സ്വര്‍ഗസമാനമാക്കാനുള്ളതാണ്. ധര്‍മം, അര്‍ഥം, കാമം, ഇവ സഫലീകരിക്കാനുള്ള വഴിയാണത്.
വേദത്തിലെ സന്ദേശങ്ങള്‍ പ്രായോഗിക തലത്തിലേക്ക് മാറുമ്പോള്‍ അതെങ്ങനെ ജീവിതത്തിന്റെ ഭാഗമാക്കണം എന്നു വ്യക്തമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് രണ്ട് ഇതിഹാസങ്ങള്‍. അതായത് വേദങ്ങള്‍ സന്ദേശങ്ങള്‍ നല്‍കുന്നു. ഇതിഹാസങ്ങള്‍ അത് പ്രായോഗികതലത്തില്‍ ഇംപ്ലിമെന്റ് ചെയ്യുന്നത് പഠിപ്പിക്കുന്നു. കെമിസ്ട്രിയും അപ്ലൈഡ് കെമിസ്ട്രിയും പോലെയാണത്.
വേദത്തിന്റെ അവസാനഭാഗമായി വരുന്നതാണ്. അതായത് വേദാന്തമായി വരുന്നതാണ്, ഉപനിഷത്തുക്കള്‍. അതിനെ അനുഭൂതിയുടെയും ഉള്‍ക്കാഴ്ചയുടെയും നിലവാരത്തില്‍ പഠിക്കുന്നതാണ്, ആ ഭാരതീയ ഗ്രന്ഥങ്ങളുടെ ഉത്തംഗശൃംഗത്തിലെ ഉപനിഷത്തുക്കല്‍. ജീവിതയാഥാര്‍ഥ്യ വിവരണം പരമമായ അറിവാണ് ഉപനിഷത്തുകളിലുള്ളത്. അത് പരമമായ സത്യത്തിലേക്ക് നയിക്കേണ്ടതായതിനാലാണ് അതിനെ ഉപനിഷദ് എന്നുപറയുന്നത്. ജീവാത്മാവും പരമാത്മാവും പഞ്ചഭൂതങ്ങളും പഞ്ചപ്രാണനും പഞ്ചകര്‍മേന്ദ്രിയങ്ങളും പഞ്ചജ്ഞാനേന്ദ്രിയങ്ങളും മനസ്സും ഈ ഗ്രന്ഥങ്ങളില്‍ വ്യാഖ്യാനിക്കപ്പെടുന്നു. അറിവിന്റെ തലമെന്ന് അറിഞ്ഞിരുന്നാല്‍ മതി. പരമഹംസ ഋഷിയുടെ അവസ്ഥയിലെത്തിയവന് അനുഭവവേദ്യമാകുന്ന ആനന്ദാനുഭൂതിയിലൂടെ അത് ഋഷിവര്യന് പ്രകടമാകുന്നു. അതു വായിച്ചറിയുവാനായി എഴുതി വച്ചിരിക്കുന്നതാണ് വേദാന്തഗ്രന്ഥങ്ങളായ ഉപനിഷത്തുകള്‍.
ചിന്താധാര/ ഡോ.എന്‍.ഗോപാലകൃഷ്ണന്‍
(സനാതന ധര്‍മത്തിന്റെ അടിസ്ഥാന ശിലകള്‍ എന്ന
പുസ്തകത്തില്‍ നിന്ന്)
email: iishservice1@gmail.com
No comments:
Post a Comment