ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, June 6, 2018

ശുകശാസ്ത്രകഥോജ്ജ്വലം



ശ്രീ ഗുരുഭ്യോ നമഃ



ശുകശാസ്ത്രകഥോജ്ജ്വലം എന്ന് ഭാഗവതത്തെ വിശേഷിപ്പിക്കാറുണ്ട്. എന്താണ് ശുകശാസ്ത്രകഥോജ്ജ്വലം?


ശ്രീശുക മഹർഷിയാൽ അരുളിയ ഭഗവത്കഥകള് ശാസ്ത്ര നിരൂപണമാണ്. ജ്ഞാനത്തിന്റെയും യജ്ഞത്തിൻറയും ഒരു നിരൂപണമാണ്.
(വേദാന്ത വിചാരവും യജ്ഞമാണ് പക്ഷെ അതിന്നും മുകളിൽ ആണ് ഭാഗവതം.)

അതിനാൽ “ശുകശാസ്ത്രകഥോജ്ജ്വലം” എന്ന് പറയുന്നു.


ഭാഗവതകഥ പറയുന്ന സ്ഥലത്ത് ഭക്തിയും, ജ്ഞാനവും, വൈരാഗ്യവും വരും; എന്ന് മാത്രമല്ല വാർദ്ധക്യം ബാധിച്ച അവർക്ക് പഴയ ഊർജ്ജസ്വലത കൈവരുകയും ചെയ്യുമെന്നാണ്.


“ശ്രീമദ് ഭാഗവതാഖ്യോഽയം പ്രത്യക്ഷഃ കൃഷ്ണ ഏവ ഹി”
ഈ ഭാഗവതമഹാ സമുദ്രം ശ്രീകൃഷ്ണ ഭഗവാനാൽ നിറഞ്ഞ് നിൽക്കുന്നു  എന്നാണല്ലോ.


ആ ഭാഗവതത്തെ ആർക്കും ആശ്രയിക്കാം.

ആശ്രയിക്കുന്നവർക്ക്  സംസാര ദുഃഖത്തിൽ നിന്ന് മുക്തി ലഭിക്കും. സംശയം വേണ്ട.


നിത്യവും ഭഗവദ് കഥകൾ കേൾക്കാൻ തുടങ്ങിയാൽ ഹൃദയത്തിലെയും, മനസ്സിലെയും പാപ വാസനകളുടെ ഉത്ഭവം കുറയാൻ തുടങ്ങും. ശ്രീമദ് ഭാഗവതം നിത്യപാരായണം ചെയ്യുന്നത് തന്നെയാണ് അത്യുത്തമം.
അതിന് സാധിക്കാഞ്ഞാല് ഭാഗവത കഥകൾ ശ്രവിച്ചാലും തത്തുല്യഫലം ലഭിക്കുമെന്ന്  വിശ്വാസം.


“നിഗമകല്പതരോർഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പബിത ഭാഗവതം രസമാലയം
മുഹുരഹോ രസികാ ഭുവി ഭാവുകാഃ”

അല്ലയോ സജ്ജനങ്ങളെ…. ശ്രീശുക മുഖത്തിൽ നിന്ന് ഒഴുകിയ ഈ ശ്രിമദ് മഹാഭാഗവതത്തെ – വേദമാകുന്ന കൽപവൃക്ഷത്തിന്റെ പക്വ ഫലമായ ഭാഗവതം എന്ന നാമധേയമുളള ഈ മഹദ്ഗ്രന്ഥത്തെ –മതിവരുവോളം പാനം ചെയ്യുവിൻ….


ശ്രീമദ് ഭാഗവതം ചെറിയ പോസ്റ്റ്കളായി നാളെ മുതൽ ഗ്രൂപ്പിൽ ആരംഭിക്കുന്നു. അത് വായിക്കാനും അറിയാനും ശ്രമിക്കണമെന്നും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്നും ഉള്ള അഭ്യർത്ഥനയോടെ ഈ സംരംഭം  കണ്ണന്റെ തൃപ്പാദത്തില് സമർപ്പിക്കട്ടെ.


സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു.

കടപ്പാട് .... 


No comments:

Post a Comment