ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, January 14, 2018

സത്യമെന്തന്നറിയണം - അമൃതവാണി

അച്ഛനമ്മമാരും അധ്യാപകരും പോരേ, ഗുരുവിന്റെ ആവശ്യമെന്താണ്‌. ഒരുവന്‌ മാര്‍ഗദര്‍ശനം നല്‍കാന്‍ എന്നു ചോദിക്കുന്നവര്‍ കാണും. ഗുരുവിനുള്ള കാരുണ്യം മറ്റുള്ളവരില്‍ വികസിച്ചിട്ടില്ല. അതുകൊണ്ട്‌ അവര്‍ ശിക്ഷിക്കുമ്പോള്‍ മക്കളുടെയാണെങ്കിലും വിദ്യാര്‍ത്ഥിയുടെയാണെങ്കിലും ഉള്ളില്‍ നടക്കുന്ന പ്രതിപരിവര്‍ത്തനങ്ങള്‍ അവര്‍ കാണുന്നില്ല. അത്‌ ഭാവിയിലുളവാക്കുന്ന ദോഷം അറിയുന്നില്ല. പാര്‍ശ്വഫലങ്ങളെക്കുറിച്ചറിയാതെ രോഗശമനത്തിന്‌ അലോപ്പതിമരുന്ന്‌ കൊടുക്കുന്നതുപോലെയാണത്‌. കുട്ടിയുടെ സ്വത്വമെന്തെന്നറിയാതെ അവര്‍ തങ്ങളുടെ ആശയങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അവരുടെ വാക്കും, പ്രവൃത്തിയും അഹങ്കാരത്തിലും കൂടപ്പിറപ്പായ മമതയില്‍ നിന്നും വരുന്നവയാണ്‌. മുള്‍ച്ചെടിയുടെ വിത്തുകള്‍ പാകിയിട്ട്‌ പൂച്ചെടികള്‍ മുളയ്ക്കണമെന്ന്‌ ആശിച്ചാല്‍ നടക്കുന്നതാണോ?


– മാതാ അമൃതാനന്ദമയീദേവി


No comments:

Post a Comment