ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, December 15, 2017

എന്താണ് അന്വേഷിക്കേണ്ടത് ?



ഹരി ഓം

ഭാരതീയ ധർമ്മശാസ്ത്രത്തിൽ വേദാന്തത്തിൽ എന്താണ് പറയുന്നത്. അന്വേഷിക്കാനാണ് ഋഷി പറയുന്നത്. എന്താണ് അന്വേഷിക്കേണ്ടത് ? എന്തിനെ ? ആരെ ? വിശ്വാസമാണോ അന്വേഷണമാണോ വേണ്ടത് ? ഇങ്ങനെ ഒരു പാട് ചോദ്യങ്ങൾ.


 എന്റെ ചലന ശക്തി ആരാണ് ? പിന്നിലെ ചൈതന്യമെന്താണ് ? ഇങ്ങനെ ധാരളം. കോനോപനിഷത് തുടങ്ങുന്നത് തന്നെ ഈ ചോദ്യത്തോടെയാണ്. 

ഈശവാസ്യോപനിഷദ് പറയുന്നു സ്വയം തിരിച്ചറിയാത്തവർ ആത്മഹത്യ ചെയ്തവർ അവർ അജ്ഞാനത്തിന്റെ ലോകത്താണ്. സ്വന്തം സ്വരൂപത്തെ അന്വേഷിക്കുന്നതാണ് ആദ്ധ്യാത്മികത എന്നു പറയുന്നു. പക്ഷേ നാം അന്വേഷിക്കുന്നത് പുറത്താണ്. കാരണം നമ്മുടെ ഇന്ദ്രിയങ്ങളെ പുറത്തേക്കാണ് വെച്ചിരിക്കുന്നത്. മനസ് പലതിലും സംഗത്തെ സൃഷ്ടിക്കുന്നു. എങ്ങനെയാണ് മനസ്സിനെ ഉള്ളിലാക്കുന്നത് , ഇന്ദ്രിയങ്ങളെ ഉൾവലിക്കുക. ഇതിനെ ആമ തന്റെ അംഗങ്ങളെ ഉൾവലിക്കും പോലെയെന്ന് ഭഗവദ് ഗീതാ. 


സ്വന്തം ശ്വാസത്തിൽ ശ്രദ്ധിച്ചുള്ള ധ്യാനം അതാണ് ഒരു വഴി. ധ്യാനത്തിൽ ഒരു ചിന്ത പോലും ഉണ്ടാകുവാൻ പാടില്ല (ഈശ്വര രൂപങ്ങൾ ). പൂർണ്ണമായ ചിന്തകളുടെ വിരാമമാണ് ധ്യാനം. നമ്മൾ ശാന്തിയാണ് ഇതു തിരിച്ചറിഞ്ഞ് ജീവിക്കുക. 80 % സന്തോഷത്തോടെയാണ് നമ്മുടെ ജനനം എന്നാൽ ബാക്കി 20% ദുഃഖത്തെ കൂട്ട് പിടിച്ച് മാത്രം ജീവിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. 


തൃപ്തി എന്നൊന്ന് ജീവിതത്തിൽ ഇല്ല. തൃപ്തിവരാത്ത ജീവിതം നരകമാണ്.
സ്വയം തിരിച്ചറിയാതെ മരിച്ചു പോകുന്നവർ. ജന്മത്തിന്റെ കാര്യവും കാരണവും അറിയാത്തവർ, സ്വരൂപമറിയാതെ സ്വാഭാവത്തിൽ മാത്രം ആനന്ദത്തെ കണ്ടെത്തുന്നവർ , ഇങ്ങനെയുള്ള വർക്ക് സന്തോഷം എന്നൊന്ന് വിദൂരത്താണ്. 


              
വിഷ്ണു വി ശ്രീലകം

No comments:

Post a Comment