ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, December 15, 2017

വേദന വന്നിട്ട് വേണോ നമുക്ക് നമ്മുടെ ദൈവത്തെ ഒാർക്കാൻ....



പണി നടന്ന് കൊണ്ടിരിക്കുന്ന ഒരു കെട്ടിടം.മുകളിൽ നിന്നും സൂപ്പർവൈസർ താഴെ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന പണിക്കാരനോട് എന്തോ പറയുവാൻ വേണ്ടി വിളിച്ചു.എന്നാൽ തിരക്കിലും ബഹളത്തിലും പെട്ട പണിക്കാരന് അത് കേൾക്കാൻ സാധിച്ചില്ല.വിളിച്ച് മതിയായപ്പോൾ സൂപ്പർവൈസർക്ക് ഒരാശയം തോന്നി."അടുത്ത് അതാ ഒരു ചെറിയകല്ല്.അതെടുത്ത് എറിഞ്ഞ് നോക്കിയാലോ...
വേണ്ട..അയാൾക്ക് വേദനിച്ചെങ്കിലോ..


വേറൊരു പണിചെയ്യാം.ഉടനെ അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു അൻപത് രൂപയുടെ നോട്ടെടുത്ത് താഴേക്ക് ഇട്ടു..പണിക്കാരൻ മുകളിലേക്ക് നോക്കും എന്ന പ്രതീക്ഷയിൽ...

രൂപ താഴെ വന്ന് വീണു.അൻപത് രൂപ കണ്ട പണിക്കാരൻ ചുറ്റും ഒന്ന് നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അതെടുത്ത് പോക്കറ്റിലിട്ടു.ഇത് കണ്ട സൂപ്പർവൈസർ  ഞെട്ടിപ്പോയി.എന്നാൽ ശരി അഞ്ഞൂറ് രൂപ ഇട്ട് നോക്കാം.അഞ്ഞൂറ് രൂപ താഴെ വീഴുന്നത് കണ്ടാൽ എന്തായാലും മുകളിലേക്ക് നോക്കാതിരിക്കില്ല.അങ്ങനെ അദ്ദേഹം അഞ്ഞൂറ് രൂപാ താഴേക്കിട്ടു.എന്നാൽ സൂപ്പർവൈസർക്ക് വീണ്ടും തെറ്റി.മുകളിലേക്ക് നോക്കിയില്ലെന്ന് മാത്രമല്ല...ആരേയും ചുറ്റും നോക്കാതെ അതെടുത്ത് പോക്കറ്റിലിട്ടു...


ഇത് കൊണ്ടൊന്നും യാതൊരു കാര്യവുമില്ലെന്ന് മനസിലാക്കിയ സൂപ്പർവൈസർ ആദ്യം കണ്ട കല്ലെടുത്ത് എറിയാൻ തീരുമാനിച്ചു.കല്ല് ശരീരത്തിൽ വീണതും പണിക്കാരൻ വേദനയോടെ മുകളിലേക്ക് നോക്കി.അതാ അവിടെ തൻെറ്റ സൂപ്പർൈവസർ എന്തോ പറയുന്നു.അൻപത് രൂപയും അഞ്ഞൂറ് രൂപയും എവിടെ നിന്ന് വന്നു എന്ന് പണിക്കാരന് മനസിലായി.......



ഇത് കഥ.....

                 ഇനിയൊന്ന്  ആലോചിക്കാം.ഈ പണിക്കാരൻെറ്റ അവസ്ഥയല്ലേ..നമ്മളിൽ പലർക്കും.....ദൈവം നമ്മെ നേരായ പാതയിലേക്ക്  പല രീതിയിൽ മാർഗ്ഗ ദർശനം നല്കി കൊണ്ടിരിക്കുന്നു..നമുക്ക് ധനമായും..സന്താനങ്ങളായും..വീടായും..കുടുംബമായും..നല്ല ആരോഗ്യമായും..പല അനുഗ്രഹങ്ങളും തന്നുകൊണ്ടേയിരിക്കുന്നു....
എന്നാൽ നമ്മളോ........????


തന്ന അനുഗ്രഹങ്ങൾക്ക്  നന്ദി പോയിട്ട് ..അത് തന്ന ദൈവത്തെ ഒന്ന് ഒാർക്കാനോ....സ്തുതിക്കാനോ സമയമില്ലാതെ....ഈ ലോകജീവിതത്തിൽ മുഴുകിയിരിക്കുന്നു.അങ്ങനെയിരിക്കുമ്പോൾ ദൈവത്തിെൻ ഒരു ചെറിയ പരീക്ഷണം......


          ഒരു രോഗമായോ...കടമായോ...കുടുംബപ്രശ്നങ്ങളായോ...നമ്മെ വേദനിപ്പിക്കുമ്പോൾ...നമ്മൾ മുകളിലേക്ക് കൈകൾ ഉയർത്തുന്നു.നമ്മുടെ നാഥനായ ദൈവത്തോട് പ്രാർത്ഥിക്കാൻ........


ഒരു വേദന വന്നിട്ട് വേണോ നമുക്ക് നമ്മുടെ ദൈവത്തെ ഒാർക്കാൻ....
അവിടുത്തോട് പ്രാർത്ഥിക്കാൻ.....


ഒരു വിഷമം വന്നിട്ട് വേണോ സർവ്വശക്തനായവനോട് ആവലാതികൾ പറയാൻ........


           നമുക്ക് എപ്പോഴും നമ്മുടെ ദൈവത്തോട്  നന്ദിയുള്ളവരായിരിക്കാം..... നമ്മുടെ ശരീരം..... ആരോഗ്യം..... കുടുംബം... കുട്ടികൾ....ജോലി...സമൂഹം.....ഇവയെല്ലാം നമ്മുടെ ദൈവത്തിെൻ അനുഗ്രഹങ്ങളല്ലേ.....ആലോചിക്കാം....നമുക്ക്.....പ്രാർത്ഥിക്കാം ഒന്നായി......
നമ്മെയും....ഈ ലോകത്തേയും സകല ജീവജാലങ്ങളേയും സൃഷ്ടിച്ച സർവ്വശക്തനായ ദൈവം തന്നെ സകലത്തിലും മതിയായവൻ.......ഏറ്റം വലിയവൻ.....പ്രാർത്ഥിക്കാം നമുക്ക്....നന്ദിയോടും.....സകല മഹത്വത്തോടും...........ഗുരവായൂരപ്പാ ശരണം....

No comments:

Post a Comment