ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, December 12, 2017

രാഹുവും രാഹുകാലവും



നമ്മുടെ പഴമക്കാര് പറയും 'ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോള് രാഹു കാലം നോക്കണമെന്ന് '. എന്താണ് രാഹു, എന്താണ് രാഹുകാലം എന്ന് ഈ തലമുറയിലെ പലര്ക്കും അറിയില്ല, എല്ലാവരും രാഹുകാലം കഴിയാന് കാത്തിരിക്കും അല്ലെങ്കില് രാഹുകാലത്തിനു മുന്പേ കാര്യങ്ങള് ചെയ്തു തീര്ക്കും , അതാണ് കണ്ടു വരുന്നത്.


രാഹു എന്നത് ഭൂമിയുടെയും ചന്ദ്രന്റെയും സഞ്ചാരമാര്ഗ്ഗത്തിലെ ഒരു ബിന്ദുവാണ്. സപ്ത ഗ്രഹങ്ങളെ പോലെ ആകൃതിയോ രൂപമോ ഘനമോ ഇതിനില്ല. അതുകൊണ്ട് തന്നെ ഇവയ്ക്കു രാശി ചക്രത്തില് പ്രത്യേകം രാശികള് നല്കിയിട്ടുമില്ല.


ഭൂമിയുടെയും ചന്ദ്രന്റെയും ച്ചയാഗ്രഹം എന്നാണ് ഇതിനെ വിളിക്കുന്നത്. സൂര്യന്റെയും ഭൂമിയുടെയും ചന്ദ്രന്റെയും സഞ്ചാര മാര്ഗ്ഗം അടിസ്ഥാനമാക്കിയാണ് രാഹു കേതുക്കള് സ്ഥിതി ചെയ്യുന്നത്.
ഭൂമിയ്ക്ക് ചുറ്റുമുള്ള ചന്ദ്രന്റെ സഞ്ചാര മാര്ഗ്ഗം എക ദേശം ദീര്ഘവൃത്തമാണ്. അതുപോലെ സൂര്യനെ ചുറ്റുന്ന ഭൂമിയുടെ സഞ്ചാര മാര്ഗ്ഗം എകദേശം വൃത്തമാണ്. ഈ വൃത്തങ്ങള് പരസ്പരം ചേരുമ്പോള് ഉണ്ടാകുന്ന രണ്ടു ബിന്ദുക്കളില് മുകളിലത്തേത് രാഹുവും താഴെയുള്ളത് കേതുവും ആകുന്നു. മറ്റു ഗ്രഹങ്ങളുടെ ഗതിയ്ക്ക് വിപരീതമായിട്ടാണ് ജാതകത്തില് രാശി ചക്രങ്ങള് അടയാളപ്പെടുത്തുമ്പോള് രാഹു കേതുക്കളെ ഉള്പ്പെടുത്തുന്നത്.


ചന്ദ്രനേയും സൂര്യനെയും രാഹു വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നതെന്ന് ഒരു ഐതീഹ്യം ഉണ്ട്.

രാഹുവിന്റെ ജനനത്തെ പറ്റിയും പുരാണത്തില് പല കഥകളും ഉണ്ട്. രാഹുവിന് കടുത്ത കറുപ്പ് നിറവും ഭീകരമായ മുഖവുമാണുള്ളതെന്നും നാലു കൈകളിലായി വാളും പരിചയും ശൂലവും, സ്വര്ണ്ണ കിരീടവും സ്വര്ണാഭരണങ്ങളും അണിഞ്ഞിരിക്കുന്ന രാഹുവിന്റെ വാഹനം സിംഹമാണെന്നും പുരാണങ്ങള് വിവരിക്കുന്നു.


ഭാരതീയ ജ്യോതിഷശാസ്ത്ര പ്രകാരം രാഹു ഗ്രഹത്തിന്റെ ദശാകാലം 18 വര്ഷമാണ്. രാഹൂര്ദശ പൊതുവേ എല്ലവര്ക്കും മോശമായിരിക്കും. ഇക്കാലത്ത് മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ചാല് കഷ്ടകാലം കുറെയൊക്കെ ഒഴിഞ്ഞു കിട്ടും. ച്ചായാഗ്രഹമായ രാഹുവിനെ നിയന്ത്രിക്കുന്നത് ഭദ്രകാളിയാണെന്നാണ് വിശ്വാസം. രാഹുദോഷമുള്ളവര് ഭദ്രകാളിയെ ആരാധിക്കുന്നത് ഉത്തമമാണ്.


രാഹുകാലം എന്നത് നമ്മുടെ മുന്തലമുറക്കാര് മുതല് വിശ്വസിച്ചു പോരുന്ന ഒന്നാണ്. ഓരോ ദിവസത്തെയും ഒന്നര മണിക്കൂര് വീതമുള്ള 8 ഭാഗങ്ങളായി വിഭജിക്കുമ്പോള് ഓരോ ദിവസവും രാഹുവിന് ആധിപത്യമുള്ള ഒന്നര മണിക്കൂര് (മൂന്നര നാഴിക )സമയമുണ്ട്.


ഇത് ഓരോ ദിവസവും വ്യത്യസപ്പെട്ടിരിക്കും. അതതു ദിവസത്തെ സൂര്യോധയത്തെ കണക്കാക്കിയാണ് രാഹുകാലം നിര്ണയിക്കാന്. നമ്മുടെ പഞ്ചാഗത്തിലും കലണ്ടറിലും കൊടുത്തിരിക്കുന്ന രാഹുകാല സമയം വിലയിരുത്തി രാവിലെ ആറു മണിയ്ക്കും അന്നത്തെ സൂര്യോദയ സമയത്തിനും തമ്മിലുള്ള വിത്യാസം എത്രയാണെന്നു കണക്കാക്കുമ്പോള് കിട്ടുന്ന സമയവും അതിന്റെ കൂടെ രാഹുകാലവും കൂടി കൂട്ടി വേണം അതതു ദിവസത്തെ രാഹുകാലം നിശ്ചയിക്കാന്.


യാത്ര പുറപ്പെടുമ്പോഴും ജ്യോതിഷപ്രശ്നം നടത്തുമ്പോഴും രാഹുകാലത്തെ വര്ജ്ജിക്കേണ്ടത് ആവശ്യമാണ്. എന്നാല് ഇന്ന് മിക്ക ആളുകളും എന്തിനും എതിനും രാഹുകാലത്തെ വര്ജ്ജിക്കുകയാണ് പതിവ്.


#ഭാരതീയചിന്തകൾ

No comments:

Post a Comment