ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, October 27, 2017

ശ്രാദ്ധം കണക്കാക്കുന്നത്




ശ്രാദ്ധം കണക്കാക്കുന്നത് മരിച്ച മാസത്തിലെ മരണനാളാണ്.  ഒരു ദിവസം അസ്തമയത്തിന് മുന്‍പ് 6 നാഴിക വരെ മരണനക്ഷത്രം വന്നാലും അന്ന് ശ്രാദ്ധം നടത്താം. മലയാളമാസമാണ് മാസമായി എടുക്കുക.


ഒരു മാസത്തില്‍രണ്ടുതവണ മരണനക്ഷത്രം വന്നാല്‍ആദ്യത്തെതാണെടുക്കുക. മക്കള്‍, ഭാര്യ, ഇളയസഹോദരങ്ങള്‍, ചെറുമക്കള്‍എന്നിവര്‍ക്ക് ശ്രാദ്ധമൂട്ടാം.


ശ്രാദ്ധമൂട്ടുന്നവര്‍ അന്യഭക്ഷണങ്ങള്‍ കഴിക്കാന്‍പാടില്ല, രണ്ടുനേരം കുളിക്കണം, മറ്റുള്ളവരെ സ്പര്‍ശിക്കരുത്, ഭസ്മലേപനങ്ങള്‍അണിയരുത്. എണ്ണതേച്ച് കുളിക്കരുത്. ഒരുനേരം മാത്രം ഭക്ഷണം കഴിക്കുക. പകലുറങ്ങുക, ചൂതുകളി, പുകവലി, മറ്റുള്ളവരുമായി കലഹിക്കുക എന്നിവ വര്‍ജ്ജ്യമാണ്‌. പായ മാത്രം കിടക്കാന്‍ഉപയോഗിക്കുക, ബ്രഹ്മചര്യം പാലിക്കുക, മത്സ്യമാംസാദികള്‍ഉപയോഗിക്കരുത്. ശുഭവസ്ത്രം മാത്രം ധരിക്കുക. കുളിക്കാത്തവരെയും പഴകിയ വസ്ത്രം ഉടുത്തവരെയും സ്പര്‍ശിക്കരുത്. കായം, പെരിഞ്ചീരകം, കൂണ്‍, പപ്പായ, മസാല, ഉഴുന്നുപരിപ്പ്, ഉള്ളി, തലേദിവസത്തെ ഭക്ഷണം, പപ്പടം, മുരിങ്ങയ്ക്ക, കടച്ചക്ക എന്നിവ കലര്‍ന്ന ഒരു ഭക്ഷണവും കഴിക്കരുത്.


ബലിയിടാനുള്ള സ്ഥലം ചാണകം മെഴുകി വൃത്തിയാക്കി വയ്ക്കണം. എണ്ണതേക്കാതെ മുങ്ങികുളിച്ച് ഈറന്‍ ഉടുത്ത് വേണം പിണ്ഡം സമര്‍പ്പിക്കേണ്ടത്.


എള്ള്, കറുക, ചെറുള എന്നിവ പുരുഷന്മാര്‍ക്കും എള്ള്, ചീന്തില, തുളസിപ്പു എന്നിവ സ്ത്രീകളും ശ്രാദ്ധത്തിനുപയോഗിക്കുന്നു.


പുരുഷന്‍മാര്‍ തെക്കോട്ട്‌തിരിഞ്ഞിരുന്നും സ്ത്രീകള്‍ കിഴക്കോട്ട് തിരിഞ്ഞിരുന്നും വേണം ബലിയിടാന്‍. ബലികാക്ക വന്ന് പിണ്ഡം കഴിച്ച ശേഷമേ കര്‍മ്മം ചെയ്യുന്നവര്‍ഭക്ഷണം കഴിക്കാന്‍പാടുള്ളൂ. ശ്രാദ്ധശേഷം പുരാണപാരായണം, ക്ഷേത്രദര്‍ശനം എന്നിവ നടത്താം.


സംക്രാന്തി, ഗ്രഹണം എന്നിവ ശ്രാദ്ധമൂട്ടാൻ ‍ഉത്തമദിവസങ്ങളാണ് എന്നാല്‍കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ ശ്രാദ്ധമൂട്ടരുത്.

സൂര്യനുദിച്ച്‌ 4 മണിക്കൂര്‍ കഴിഞ്ഞേ ശ്രാദ്ധമൂട്ടാവു എന്ന് ബ്രാഹ്മണര്‍ക്കിടയില്‍ചിട്ടയുണ്ട്. മറ്റുള്ളവര്‍ക്ക് സൂര്യോദയത്തിനു മുന്‍പ് ശ്രാദ്ധം ചെയ്യരുതെന്നാണ് ചിട്ട. മദ്ധ്യാഹ്നത്തിന് മുന്‍പ് ശ്രാദ്ധം കഴിഞ്ഞിരിക്കണം.


ശ്രാദ്ധം മുടങ്ങിയാല്‍

ശ്രാദ്ധം ഒരു കാരണവശാലും മുടക്കാന്‍പാടില്ല. പിറന്നാള്‍, ഏകാദശി, മുപ്പെട്ടുവെള്ളിയാഴിച്ച (ഒരു കാരണവശാലും അത്താഴം മുടക്കരുത്താത്ത ദിവസം) എന്നീ ദിവസങ്ങളില്‍പ്പോലും ശ്രാദ്ധമനുഷ്ഠിക്കണം.
പക്ഷെ ശ്രാദ്ധ ദിവസം പുലവരികയാണെങ്കില്‍..... 

പുലയില്‍ശ്രാദ്ധമൂട്ടാന്‍പാടില്ലാത്തതിനാല്‍പുല വീടുന്ന ദിവസം ശ്രാദ്ധമൂട്ടാമെന്നുണ്ട്.


ചിലര്‍അടുത്ത അമാവാസി ദിവസമാണ് ശ്രാദ്ധമൂട്ടാന്‍ തെരഞ്ഞെടുക്കാറ്. പുല പോലെ തന്നെ, സ്ത്രീകള്‍ക്ക് മെന്‍സസ് പിരീഡില്‍ ശ്രാദ്ധമൂട്ടാന്‍പാടില്ലെന്നുണ്ട്. അവര്‍ക്ക് പുലയിലെ ചിട്ടതന്നെയാണ്


#ഭാരതീയചിന്തകൾ

No comments:

Post a Comment