108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്
മാത്തൂർ ശിവക്ഷേത്രം മാത്തൂരേശ്വരൻ പാർവ്വതി പടിഞ്ഞാറ് മാത്തൂർ പന്നിതടം തൃശ്ശൂർ ജില്ല
ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പടിഞ്ഞാട്ട് ദർശനമായി കാണപ്പെടുന്ന ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് തൃപ്രങ്ങോട് ശിവക്ഷേത്രം.
തൃപ്രങ്ങോടിന്റെ ദേശദെവതയായ ശിവനുമായി (തൃപ്രങ്ങോടപ്പനുമായി) ബന്ധപ്പെട്ടാണ്, തൃപ്രങ്ങോടെന്ന സ്ഥലനാമമുണ്ടായതെന്നു കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ടും തൃപ്രങ്ങോടിനെ വർണ്ണിക്കുന്നുണ്ട്. പരക്രോഡം എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാൽ തൃപ്പാദംകോട് എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്.
പതിനെട്ട് പുരാണങ്ങളിൽ അതിപ്രസിദ്ധമായ മാർക്കണ്ഡേയപുരാണത്തിൽ നിന്നെടുത്ത കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് ആധാരം. ആ കഥയിങ്ങനെ: ഇന്ന് ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള കാരണയിൽ ക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. അക്കാലത്ത്, ഇതിനടുത്ത് താമസിച്ചിരുന്ന താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു:
'എങ്ങനെയുള്ള മകനെ വേണം❓ ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ❓'ഇത് ഇരുവരെയും ദുഃഖിതരാക്കി. എങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ രണ്ടാമത്തെ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ. വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാളും കഴിഞ്ഞു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്ത വിവരമറിഞ്ഞ് കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു. ഈ സമയം മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്. ഇത് കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു.
ഭഗവാൻ അവനോട് ഇങ്ങനെ പറഞ്ഞു: 'പടിഞ്ഞാറേ നടയിലൂടെ, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ പോകുക. നിനക്ക് ഞാൻ കുറച്ച് കല്ലുകൾ തരാം. കാലൻ അടുത്തെത്തുന്നുവെന്ന് തോന്നുമ്പോൾ ഉടനെ അവയെടുത്ത് പുറകിലേയ്ക്കെറിയുക. അങ്ങനെ പോയാൽ കാലനിൽ നിന്ന് നിനക്ക് രക്ഷപ്പെടാം.' തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.
നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. വഴി ചുറ്റിവരിഞ്ഞുപോയാൽ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയന് വഴിയുണ്ടാക്കാനായി പേരാൽമരം നടുകെ പിളർന്നു. തുടർന്ന്, അടുത്തുള്ള ശ്രീകോവിലിലേയ്ക്കോടിപ്പോയ മാർക്കണ്ഡേയൻ അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി. തുടർന്ന്, ശിവലിംഗത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ തന്നെ ഉദ്ഭവിച്ചു. വലിയൊരു ഏറ്റുമുട്ടൽ അവിടെയുണ്ടായി. ഒടുവിൽ, ക്രുദ്ധനായ ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രകഥയുടെ ഉദ്ഭവകഥ.
വള്ളുവക്കോനാതിരിക്കുവേണ്ടി മാമാങ്കത്തിൽ പങ്കെടുത്തിരുന്ന ചാവേർ പണിക്കന്മാർ ചാകുംവരെ യുദ്ധം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിരുന്ന ക്ഷേത്രമാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രം. കാലസംഹാരമൂർത്തിയാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്ര പ്രതിഷ്ഠാ സങ്കൽപ്പം. തിരുമാന്ധാംകുന്നിൽ ഭജനമിരുന്ന് ചാവേർപണിക്കന്മാർ തൃപ്രങ്ങാട്ട് ദേവസന്നിധിയിലേക്ക് പോകും. അവിടെവെച്ചാണ് പ്രതിജ്ഞയെടുക്കുന്നത്. അതിനുശേഷം സാമൂതിരിയെ വധിക്കാൻ ക്ഷാത്രവ്യൂഹത്തിലേക്ക് കടക്കും. വള്ളുവക്കോനാതിരിയും സാമൂതിരിയും ബദ്ധശത്രുക്കളായിരുന്നു.
ആറേക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്രപ്പറമ്പാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിനുള്ളത്. പടിഞ്ഞാറുഭാഗത്തേയ്ക്കാണ് ക്ഷേത്രദർശനം. പടിഞ്ഞാറും കിഴക്കും രണ്ട് ഇരുനില ഗോപുരങ്ങളുണ്ട്. പടിഞ്ഞാറുഭാഗത്ത് വെള്ളോട്ട് പാടശേഖരങ്ങളാണ്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുമാറി ഒഴുകുന്നു. ക്ഷേത്രപ്പറമ്പിനെ ചുറ്റി വലിയ ആനപ്പള്ളമതിൽ പണിതിരിയ്ക്കുന്നു. ക്ഷേത്രത്തിൽ ഒരുഭാഗത്തും ആനക്കൊട്ടിലുകൾ പണിതിട്ടില്ല. എന്നാൽ, അവ പണിയാൻ പദ്ധതികൾ നടന്നുപോകുന്നുണ്ട്.
പടിഞ്ഞാറേ നടയിലെ ഗോപുരത്തിന് നേരെമുന്നിൽ വലിയ ഒരു ആൽമരമുണ്ട്. ഇതിന്റെ സ്ഥാനത്ത് മുമ്പ് ഒരു ആൽമരമുണ്ടായിരുന്നു. അത് മാർക്കണ്ഡേയന്റെ ഐതിഹ്യമാഹാത്മ്യത്തെ അനുസ്മരിപ്പിയ്ക്കും വിധത്തിൽ ഒരുവശം പിളർന്ന നിലയിലായിരുന്നു. ക്ഷേത്രനാലമ്പലത്തിനകത്തും ധാരാളം ആൽമരങ്ങളുണ്ട്. ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായി അരയാലിനെ കണ്ടുവരുന്നു. അതിൻപ്രകാരം, അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും താഴെ ശിവനും സ്ഥിതി ചെയ്യുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണ്ടുവരുന്നു. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഓസോൺ ഉത്പാദിപ്പിയ്ക്കുന്ന വൃക്ഷം അരയാലും ചെടി തുളസിയുമാണ്. കൂടാതെ, ശൈവസാന്നിദ്ധ്യമായി ഇലഞ്ഞിയും ക്ഷേത്രത്തിൽ വളരുന്നു.
ക്ഷേത്രമതിലകത്ത് പടിഞ്ഞാറേ നടയിൽ ഒരു ചെമ്പുകൊടിമരമുണ്ട്. സാമാന്യം ഉയരമുള്ള കൊടിമരമാണിത്. ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റിക്കൊണ്ട് അത് ഉയർന്നുനിൽക്കുന്നു. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുരയാണ്. വലിയ ബലിക്കല്ലിനും സാമാന്യം വലുപ്പമുണ്ട്. ഏകദേശം ഒരാൾപൊക്കം വരും. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ ശിവലിംഗം കാണാൻ കഴിയില്ല. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്ത് ആൽമരച്ചുവട്ടിൽ ഏതാനും സ്വയംഭൂശിലകളുണ്ട്. ഇവയുടെ നേരെ മുന്നിൽ ഒരു ചെറിയ തീർത്ഥക്കുളം കാണാം. അഭിഷേകത്തിനും നിവേദ്യത്തിനും ഇതിലെ വെള്ളമാണ് എടുക്കുന്നത്. അതിനാൽ, ക്ഷേത്രത്തിൽ കിണർ കുഴിച്ചിട്ടില്ല.ഇതിനപ്പുറത്ത് താരതമ്യേന വലിയ കുളങ്ങളുണ്ട്. അവ, 'ശാന്തിക്കുളം' എന്നും 'വെള്ളോട്ട് കുളം' എന്നുമറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കാരണയിൽ ശിവക്ഷേത്രം ഈ കുളങ്ങളിലേയ്ക്ക് ദർശനമായാണിരിയ്ക്കുന്നത്. ചതുരാകൃതിയിൽ രണ്ടുനിലകളോടുകൂടിയ ഒരു ചെറിയ ശ്രീകോവിലാണ് കാരണയിൽ ക്ഷേത്രത്തിനുള്ളത്. ഇവിടെയാകണം പരശുരാമൻ പ്രതിഷ്ഠ നടത്തിയിട്ടുണ്ടാകുക. അത്യുഗ്രമൂർത്തിയാണ് കാരണയിലപ്പൻ. അതിനാൽ, ഉഗ്രത കുറയ്ക്കാനാകണം കുളം കുഴിച്ചിട്ടുണ്ടാകുക. ക്ഷേത്രമതിലിന് പുറത്ത് വടക്കുഭാഗത്ത് ഒരു ഭീമൻ കുളമുണ്ട്. ഇത് പിൽക്കാലത്ത് കുഴിച്ചതാണ്. അസാമാന്യ വലുപ്പമുള്ള ഈ കുളം പൊതു ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
ക്ഷേത്രത്തിലെ പ്രദക്ഷിണവഴി മുഴുവൻ കരിങ്കല്ല് പാകിയതാണ്. ഇതിനകത്ത് നാലമ്പലത്തിന്റെ വടക്കുഭാഗത്ത് ഒരു ചെറിയ ചതുരശ്രീകോവിലുണ്ട്. മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. പടിഞ്ഞാട്ട് ദർശനം വരുന്ന അപൂർവ്വ മഹാവിഷ്ണുക്ഷേത്രമാണിത്. ഇതിന് വടക്കുകിഴക്കും കാരണത്തമ്പലത്തിന്റെ തെക്കുപടിഞ്ഞാറുമായി അതാത് ക്രമത്തിൽ മൂന്ന് ശ്രീകോവിലുകൾ കാണാം. രണ്ട് ചതുരശ്രീകോവിലുകളും ഒരു വട്ടശ്രീകോവിലുമാണിവിടെ. മൂന്നിലും ശിവൻ തന്നെയാണ് പ്രതിഷ്ഠ. ഇവ മാർക്കണ്ഡേയനെ രക്ഷിച്ചശേഷം ഭഗവാൻ വച്ച ഓരോ ചുവടായി കണക്കാക്കിവരുന്നു. ഇവയ്ക്ക് നേരെപ്പുറകിൽ രണ്ട് ചെറിയ ശ്രീകോവിലുകളിൽ വേട്ടയ്ക്കൊരുമകനും ഭദ്രകാളിയും സാന്നിദ്ധ്യമരുളുന്നു. ഇവർക്ക് ആൾരൂപത്തിൽ വിഗ്രഹങ്ങളില്ല.
തെക്കുകിഴക്കുഭാഗത്ത് ഒരു ആൽത്തറയിൽ മാർക്കണ്ഡേയസ്മരണയിൽ ഒരു വിളക്ക് കത്തിച്ചുവച്ചിട്ടുണ്ട്. ഇതിനപ്പുറത്ത് ദേവസ്വം ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളാണ്. തെക്കുഭാഗത്തെ പ്രദക്ഷിണവഴിയ്ക്കകത്ത് അയ്യപ്പസ്വാമി കുടികൊള്ളുന്നു. നാവാമുകുന്ദപ്രതിഷ്ഠയുടെ നേരെ എതിർഭാഗത്താണ് അയ്യപ്പപ്രതിഷ്ഠ. ചെറിയൊരു ചതുരശ്രീകോവിൽ തന്നെയാണ് ഇവിടെയുമുള്ളത്. പടിഞ്ഞാട്ടാണ് അയ്യപ്പന്റെയും ദർശനം. ഇതിനടുത്ത് ഒരു കരിങ്കൽരൂപമുണ്ട്. പ്രധാനമൂർത്തിയായ മൃത്യുഞ്ജയന്റെ മനുഷ്യരൂപത്തിലുള്ള ആവിഷ്കരണമാണിത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനിടയിൽ ഇതിന് ചില കേടുപാടുകൾ പറ്റി. അതേ രൂപത്തിലാണ് ഇന്നും ഇത് നിലകൊള്ളുന്നത്. തെക്കുപടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണഭഗവാൻ കുടികൊള്ളുന്നു. ഗോശാലകൃഷ്ണനാണ് ഇവിടെ ഭഗവാൻ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഗോശാലയുടെ ആകൃതിയിലാണ് ശ്രീകോവിൽ നിർമ്മിച്ചിരിയ്ക്കുന്നത്. കിഴക്കോട്ട് ദർശനം. ഇതിന് തൊട്ട് വടക്കുവശത്ത് നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സ് ഉൾപ്പെടെയുള്ള രക്ഷസ്സുകളും സാന്നിദ്ധ്യമരുളുന്നു. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും അടക്കമുള്ള സർപ്പങ്ങൾ ഉൾപ്പെടുന്നതാണ് നാഗപ്രതിഷ്ഠ.
No comments:
Post a Comment