ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, October 26, 2017

സുഭാഷിതം





ധര്‍മ്മം ഒരിക്കലും കൈവെടിയരുത്  (മഹാഭാരതം)

ന ജാതു കാമാന്ന ഭയാന്ന ലോഭാ-
ദ്ധര്‍മ്മം ത്യജേഃ ജീവിതസ്യാപി ഹേതോഃ
ധര്‍മ്മോ നിത്യഃ സുഖദുഃഖേ ഹ്യനിത്യേ
ജീവോ നിത്യോ ഹേതുരന്ന്യത്വനിത്യഃ


"കാമം നിമിത്തമോ ഭയം നിമിത്തമോ ലോഭം നിമിത്തമോ അഥവാപ്രാണഭയം ഉണ്ടായാല്‍തന്നെയുമോ ധര്‍മ്മം കൈവെടിയരുത്. ധര്‍മ്മം നിത്യമാണ്, സുഖദുഃങ്ങള്‍ അനിത്യങ്ങളും. ജീവന്‍ നിത്യമാണ്; അതിന്റെ ഹേതുവായ ശരീരം അനിത്യവുമാകുന്നു" (മഹാഭാരതം)



സന്മിത്രലക്ഷണം (ഭര്‍ത്തൃഹരി)

പാപാന്നിവാരയതി യോജയതേ ഹിതായ
ഗുഹ്യാനി ഗുഹതി ഗുണാന്‍ പ്രകടീകരോതി
ആപത്ഗതം ച ന ജഹാതി ദദാതി കാലേ
സന്മിത്രലക്ഷണമിദം പ്രവദന്തി സന്തഃ


"പാപത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ഹിതത്തില്‍ കൊണ്ടിണക്കുന്നു. മറയ്ക്കേണ്ടവ മറയ്ക്കുന്നു. ഗുണങ്ങള്‍ പ്രകടമാക്കുന്നു. ആപത്തു വരുമ്പോള്‍ ഉപേക്ഷിക്കുകയില്ല. വേണ്ട ഘട്ടത്തില്‍ കൊടുക്കുന്നു. സജ്ജനങ്ങള്‍ ഇതിനെ ഉത്തമ മിത്രത്തിന്റെ ലക്ഷണമായി പറയുന്നു". (ഭര്‍ത്തൃഹരി)



സ്വര്‍ഗ്ഗത്തിനും മുകളില്‍ (മഹാഭാരതം)

ദ്വാവിമൗ പുരുഷൗ രാജന്‍ സ്വര്‍ഗ്ഗസ്യോപരി തിഷ്ഠതഃ
പ്രഭുശ്ച ക്ഷമയാ യുക്തോ ദരിദ്രശ്ച പ്രദാനവാന്‍

"രാജാവേ, ഈ രണ്ടു പുരുഷന്മാര്‍ സ്വര്‍ഗ്ഗത്തിന്റെ ഉപരിഭാഗത്ത് നിലകൊള്ളുന്നു. ക്ഷമയോടുകുടിയ പ്രഭുവും ദാനശീലനായ ദരിദ്രനും". (മഹാഭാരതം)


മിത്രം വിശ്വാസപാത്രം (ഗരുഡപുരാണം)

ന മാതരി ന ദാരേഷു ന സോദര്യേ ന ചാത്മനി
വിശ്വാസസ്താദൃശഃ പുംസാം യാദൃങ്മിത്രേ സ്വഭാവജേ

"മനുഷ്യര്‍ക്ക്‌ ഏതു വിധത്തിലുള്ള വിശ്വാസം സ്വാഭാവികമായ മിത്രത്തിലുണ്ടാകുന്നോ അത്രയും വിശ്വാസം അമ്മയിലോ ഭാര്യയിലോ സോദരനിലോ തന്നിലോ ഉണ്ടാകുന്നില്ല". (ഗരുഡപുരാണം)


സത്യം മാത്രം ജയിക്കുന്നു (കഠോപനിഷത്)

സത്യമേവ ജയതി നാനൃതം
സത്യേന പന്ഥാ വിതതോ ദേവയാനഃ
യേനാക്രമന്തൃഷയോ വ്യാപ്തകാമാഃ
യത്ര തത് സത്യസ്യ പരമം നിധാനം

സത്യം മാത്രമാണ് ജയിക്കുന്നത് അസത്യം ജയിക്കുന്നില്ല. സത്യത്താല്‍ ദേവയാനമാര്‍ഗ്ഗം വിതതമായിത്തീരുന്നു. യാതൊന്നുകൊണ്ട് ആപ്തകാമന്മാരായ മുനിമാര്‍, യാതൊരിടത്താണോ സത്യത്തിന്റെ പരമമായസ്ഥാനം അതിനെ പ്രാപിക്കുന്നു. (കഠോപനിഷത്)



രഥം ശരീരം (മഹാഭാരതം)

രഥം ശരീരം പുരുഷസ്യ രാജാ–
ന്നാത്മാ നിയന്തേന്ദ്രിയാണ്യസ്യ ചാശ്വാ
തൈരപ്രമത്തൈഃ കുശലീ സദശ്വൈര്‍
ദാന്തഃ സുഖം യാതി രഥീവ ധീരഃ


"രാജാവേ, മനുഷ്യന്റെ ശരീരം രഥമാകുന്നു. ആത്മാവ് നിയന്താവാണ്. ഇന്ദ്രിയങ്ങള്‍ ആശ്വങ്ങളും. ആ ഉത്തമങ്ങളായ അശ്വങ്ങളാല്‍ പ്രമാദം കുടാതെ, സമര്‍ത്ഥനായ രഥാരൂഢനെന്ന കണക്കിന്, നിയന്ത്രിതനും ധീരനുമായവന്‍ സുഖമായി യാത്രചെയ്യുന്നു". (മഹാഭാരതം)


#ഭാരതീയചിന്തകൾ

No comments:

Post a Comment