ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, October 6, 2017

മധുരയിലെ മീനാക്ഷി




തമിഴ് നാട്ടിലെ മധുരയില്‍ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പാര്വനതീദേവിയെ മീനാക്ഷിയായും, തന്‍ പതി ഭഗവാന്‍ ശിവശങ്കരനെ സുന്ദരേശനായും ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തില്‍ 14 ഗോപുരങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രത്തില്‍ ആകെ 33000ഓളം ശില്പങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു.  ഏപ്രില്മെീയ് മാസങ്ങളില്‍ നടത്തുന്ന ‘തിരു കല്യാണമാണ്’ ഇവിടുത്തെ പ്രധാന ഉത്സവം.
ഐതിഹ്യം


ലോക മാതാവായ പാര് വ്വതി ദേവിയുടെ ഒരു അവതാരമാണ് മീനാക്ഷി. മത്സ്യക്കണ്ണുള്ളവള്‍ എന്നാണ് ഈ പേരിനര്ത്ഥം.. പാര് വ്വതി ദേവിക്ക് പരമശിവനേക്കാള്‍ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂര്വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം.


പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം.യാഗാഗ്‌നിയില്‍ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങള്‍ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദര്ശിസക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേള്ക്കു കയുണ്ടായി.


പുത്രീഭാഗ്യത്താല്‍ സന്തുഷ്ടനായ രാജാവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോള്‍ കൈലാസത്തില്‍ വെച്ച് തടാതകി ശിവനെ കാണാന്‍ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താന്‍ ശിവന്റെ പത്‌നിയാകേണ്ടവളാണെന്നും, ദേവി പാര് വ്വതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു.ശിവന്റെ കൂടെ മധുരയില്‍ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടര്ന്ന് മീനാക്ഷിസുന്ദരേശ(ശിവന്‍) വിവാഹവും രാജാവ് നിശ്ചയിച്ചു.
ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷിസുന്ദരേശ്വര വിവാഹം. സര് വ്വചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മധുരയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാര്‍ വര്ഷങ്ങളോളം മധുര രാജ്യം ഭരിച്ചെന്നും, മീനാക്ഷിസുന്ദരേശ്വര രൂപത്തില്‍ ക്ഷേത്രത്തില്‍ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തില്‍ വര്ഷം തോറും തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം  എന്ന പേരില്‍ ആഘോഷിക്കുന്നു.


മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളില്‍ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങള്‍. കൂടാതെ നാലുദിക്കിനേയും ദര്ശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്‌നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.


ക്ഷേത്രസമുച്ചയത്തിലാകെ 10 ഗോപുരങ്ങളുണ്ട്. ഇവയില്‍ ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170അടി(52 മീറ്റര്‍).1559ലാണ് ഈ ഗോപുരം പണീതീര്ത്ത ത്. ക്ഷേത്രഗോപുരങ്ങളില്‍ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. മഹാവര്മ്മ7ന്‍ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീര്ത്ത ത്. ഓരോ ഗോപുരവും വിവിധ നിലകളുള്ള നിര്മ്മി തികളാണ്. കല്ലില്‍ തീര്ത്തവ അനവധി വിഗ്രഹങ്ങള്കൊ്ണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു.


ആയിരംകാല്‍ മണ്ഡപത്തിന്റെ ചെറിയൊരു ഭാഗം അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാല്‍ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാല്‍ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ(തൂണുകള്‍) ഇവിടെയുള്ളൂ. 1569ലാണ് ഇത് നിര്മിുക്കപ്പെട്ടത്.


No comments:

Post a Comment