വൈരക്കല്ലിന്റെ വിശുദ്ധി പൊഴിയുന്ന ശ്വേതവര്‍ണത്തോടുകൂടി വെള്ളത്താമരയില്‍ വസിക്കുന്ന ശാരദാദേവിയെ മറ്റൊരു ശ്ലോകത്തില്‍ സ്തുതിക്കുന്നതിങ്ങനെ:
വെള്ളപ്പളുങ്കുനിറമൊത്ത വിദഗ്ധരൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെത്തിരകള്‍ തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടു സരസ്വതീ നീ.
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെത്തിരകള്‍ തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടു സരസ്വതീ നീ.
മാനസഗംഗയില്‍ സദ്‌വാണികളുടെ തിരച്ചാര്‍ത്തുകള്‍ മാത്രമേ ഉയരാവൂ എന്ന ആശ ഈ പ്രകീര്‍ത്തനത്തിന്റെ ആന്തരശോഭ വര്‍ധിപ്പിക്കുന്നു.
No comments:
Post a Comment