ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, September 13, 2017

മൂകാംബിക ദേവി

Image result for mookambika images

മൂകനെപ്പോലും വാചാലനാക്കുന്ന ദേവിയാണ് മൂകാംബിക. ആ ദേവിയെ വര്‍ണിക്കുന്ന പ്രാര്‍ഥനാഗീതികള്‍ രചിക്കാത്ത ഭക്തകവികളില്ല.


വാണീദേവി സുനീലവേണി ത്രിജഗദാം
വീണാരവം കൈതൊഴും
വാണീവൈഭവ മോഹിനീ ത്രിജഗദാം
നാഥേ വിരിഞ്ചപ്രിയേ
വാണീദോഷമശേഷമാശു കളവാ-
നെന്‍നാവിലത്യാദരം
വാണീടേണമതിന്നു  നിന്നടിയില്‍ ഞാന്‍
വീഴുന്നു മൂകാംബികേ.


വീണാനാദം പോലും നമിക്കുന്ന വാണീവിലാസത്തോടു കൂടിയവളാണ് മുപ്പാരിന്റെയും നാഥയും നാന്മുഖപ്രിയയുമായ വാഗധീശ. ഇതില്‍ ഒന്നും മൂന്നും പാദങ്ങളിലുള്ള പദാവലികള്‍ക്കു പകരം വീണാരവം കൈതൊഴാം, എന്നും ‘ആത്താദരം’ എന്നും പാഠഭേദം കല്‍പിച്ചു ചൊല്ലിക്കേട്ടിട്ടുണ്ട്. എങ്കില്‍ വീണമീട്ടി പ്രാര്‍ഥിച്ചുകൊണ്ടു കൈതൊഴാമെന്നും ആദരവോടെ (സ്‌നേഹത്തോടെ, കാരുണ്യത്തോടെ) നാവില്‍ വാണീടണമെന്നും അര്‍ഥം നല്‍കാം.

No comments:

Post a Comment