ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, September 1, 2017

ശകുനി എന്ന ബുദ്ധിരാക്ഷസൻ


ജീവിതതോടടുത്തു നിൽക്കുന്ന മഹാഭാരതത്തിൽ ഇപ്പോഴും ഏതു സമൂഹത്തിലും കാണാവുന്ന കഥാപാത്രമാണ് ശകുനി. 


അതിബുദ്ധിമാനെങ്കിലും അത് തിന്മാക്കായി ഉപയോഗിക്കുന്നവാൻ. സ്വന്തം നന്മ എന്നതിലുപരി താൻ വെറുക്കുന്നവരുടെ അധഃപതനമാണ് ശകുനി കാംക്ഷിക്കുന്നത്. അത് നടത്താനുള്ള ബലം തനിക്കില്ലെങ്കിൽ അത് പ്രബലരുടെ മനസ്സിൽ വിഷം കലർത്തി നടതുക എന്നതാണ് ശകുനിയുടെ വിജയകരമായ തന്ത്രം. ഗാന്ധാര ദേശത്തെ രാജവെങ്കിലും തന്റെ കടമകൾ മറന്നു പാണ്ഡവരെ തകർക്കാൻ ദുര്യോധനന് കൂട്ടുനിൽക്കുകയാണ് ശകുനി ചെയ്തത്. ശകുനിയിൽ ആകെ കാണാവുന്ന നന്മയുടെ കണിക അദ്ദേഹത്തിന് സഹോദരിയായ ഗാന്ധാരിയോടുണ്ടായിരുന്ന സ്നേഹമാണ്. അവരോടുള്ള അനീതിയാണ് ശകുനിയുടെ മനസ്സിൽ ഭീഷ്മരോടുള്ള വെറുപ്പ്‌ നിറച്ചത്.
മഹാഭാരത കഥ എങ്ങനെയോ അത് ശകുനി കാരണമാണ്. ഉള്ളിൽ വെറുപ്പും അസൂയയും ഉണ്ടെങ്കിലും നാം കാണുന്നരീതിയിൽ ദുര്യോധനൻറെ ഉള്ളിൽ പക വളർത്തിയത് ശകുനിയാണ് ചെറിയ പ്രായത്തിലെ കൊടിയ പകവീട്ടൽ വഴികളിലേക്ക് ദുര്യോധനനെ തിരിച്ചു വിട്ടത് ശകുനിയാണ്. അദ്ദേഹത്തിൽ അധഃപതനതിൻറെ വിത്ത് പാകിയത്‌ ശകുനിയാണ്. ദുര്യോധനൻ കൂടാതെ ധൃതരഷ്ട്രരും അദ്ദേഹത്തിന്റെ വലയിൽ പലപ്പോഴും അകപ്പെട്ടിട്ടുണ്ട്.അത്യാഹിത ഘട്ടങ്ങളിൽ തൻറെ വാക്ചാതുരി കൊണ്ട് ലക്ഷ്യങ്ങൾ സാധിച്ചുപോരൻ ശകുനിക്ക് കഴിഞ്ഞു.
കഥയിലുടനീളം ദുര്യോധനന് ദുർബുദ്ധി ഉപദേശിച്ചുകൊണ്ട് ശകുനി സജീവമായി ഉണ്ടെങ്കിലും കഥയിൽ കാര്യമായ വഴിതിരിവുകൾക്ക് ശകുനി കാരണഭൂതനായിട്ടുണ്ട് .


പാണ്ഡവകൌരവന്മാർ ദ്രോണരുടെ അടുക്കൽ ഗുരുകുല സമ്പ്രദായത്തിൽ വിദ്യാഭ്യാസകാലം കഴിക്കവേ, തീരെ ചെറിയ കുട്ടിയായ ദുര്യോധനൻറെ മനസ്സിൽ ഭീമനെ വധിക്കാൻ വിഷം കൊടുക്കുക എന്നാ ഭീകര ആശയം നിറക്കുകയും, അത് സാധ്യമാകാൻവേണ്ടുന്ന സകല തന്ത്രങ്ങളും ആചാരങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു.എന്നാൽ ഈ സംഭവത്തിനുശേഷം ഭീമന് നാഗരസം ലഭിക്കുകയും ശക്തി പതിന്മടങ്ങ്‌ വർദ്ധിക്കുകയും ചെയ്തു.


പാണ്ഡവരെ മുളയിലെ നുള്ളാൻ അവരെ വാരണാവതം എന്ന അത്യന്തം മനോഹരമായ സ്ഥലത്തേക്ക് ഉല്ലാസയാത്രക്ക് അയക്കുകയും ,അവിടെ വെചുഅരക്കില്ലത്തിൽ അവരെ ചുട്ടെരിക്കുക എന്നാ നീചബുദ്ധിയും ശകുനിയുടെ വകയാണ്.അതിനായി പുരോച്ചനനെ ചുമതലപ്പെടുതുകയും ചെയ്തു എന്നാൽ അന്ത്യത്തിൽ പാണ്ഡവർ രക്ഷപ്പെടുകയും പുരോചനൻ മരണമടയുകയും ചെയതു


പാണ്ഡവരുടെ വനവാസക്കാലത്ത് സൂര്യൻ നൽകിയ അക്ഷയപാത്രമാണ് അവര്ക്കായി ഭക്ഷണം നൽകിയിരുന്നത് .എന്നാൽ ദ്രൌപദി കഴിച്ചുകഴിഞ്ഞാൽ പിന്നീടു ഭക്ഷണം കിട്ടുകയുമില്ല. ഇത് മനസ്സിലാകിയ ശകുനി ദ്രൌപദി ഭക്ഷിച്ചുതീർന്ന സമയം നോകി ക്ഷിപ്രകോപിയായ ദുർവ്വാസാവ് മഹർഷിയെയും പരിവാരങ്ങളെയും അയച്ചു. കൊടിയ പാപത്തിൽ നിന്ന് കൃഷ്ണനാണ് പാണ്ഡവരെ രക്ഷപ്പെടുത്തിയത്.കുരുക്ഷത്ര യുദ്ധസമയത്ത് ഇളം യുവവായ അഭിമന്യുവിനെ ഒരു ദാക്ഷിണ്യവും കൂടാതെ പദ്മവ്യൂഹത്തിൽ കൊലപ്പെടുത്തിയതിനു പിന്നിലും സൂത്രധാരൻ ശകുനിയാണ്.


കള്ളചൂതും തുടർന്ന് ദ്യുതസഭയിൽ നടന്ന ദ്രൌപദിയുടെ അപമാനവും പാണ്ഡവരുടെ അധഃപതനവും.ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും ശകുനിയാണ്.

No comments:

Post a Comment