ജന്മാദ്യസ്യ യതോfന്വയാദിതരതശ്ചാർത്ഥേഷ്വ ഭിജ്ഞഃ സ്വരാട്
തേനേ ബ്രഹ്മ ഹൃദായ ആദികവയേമുഹ്യന്തി യത്സൂരയഃ
തേജോവാരിമൃദാം യഥാ വിനിമയോയത്രത്രി സർഗ്ഗോf മൃഷാ
ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി
തേനേ ബ്രഹ്മ ഹൃദായ ആദികവയേമുഹ്യന്തി യത്സൂരയഃ
തേജോവാരിമൃദാം യഥാ വിനിമയോയത്രത്രി സർഗ്ഗോf മൃഷാ
ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി
ഇക്കാണുന്ന പ്രപഞ്ചത്തിന്റെയെല്ലാം ഉൽപത്തി സ്ഥിതിലയങ്ങൾ യാതൊന്നിനെ ആശ്രയിച്ചു കൊണ്ടാണോ, ആദിയിൽ യാതൊരുവനാണോ ബ്രഹ്മാവിന് വേദങ്ങളെ വിസ്തരിച്ച് കൊടുത്ത്, സർവ്വജ്ഞനും, സ്വയം പ്രകാശിക്കുന്നവനുമായ യാതൊരുവനിലാണോ പണ്ഡിതന്മാർ കൂടി ഭ്രമിക്കുന്നത്, യാതൊരുവന്റെ മായാശക്തി ഹേതുവായാണോ മരീചിക ജലാശയമായും, ജലബിന്ദു മുത്തായും അനുഭവപ്പെടുന്നത്, ത്രിഗുണാത്മികയായ സൃഷ്ടി യാതൊരുവന്റെ മായാശക്തി ഹേതുവായാണോ, നമ്മൾ സത്യമായി കരുതുന്നത്, യാതൊരുവനാണോ സ്വതേജസ്സു കൊണ്ട് മായാ ബന്ധനത്തിൽ നിന്ന് മോചനം നൽകുന്നത്, സത്യസ്വരൂപനായ ആ പരം പുരുഷനെ നമ്മൾ ധ്യാനിക്കുന്നു.
No comments:
Post a Comment