ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, August 10, 2017

ശ്രീകൃഷ്ണസ്തുതികൾ




യദാദിത്യഗതം തേജോ ജഗദ്‌ഭാസയതേ/ഖിലം
യച്ചന്ദ്രമസി യച്ചാഗ്നൌ തത്തേജോ വിദ്ധി മാമകം.


പ്രപഞ്ചത്തിലെ അന്ധകാരമത്രയും നീക്കി അതിനെ  പ്രകാശിതമാക്കുന്ന സൂര്യന്‍റെ തേജസ്സ് എന്നില്‍ നിന്നാണ് വരുന്നത്. ചന്ദ്രന്‍റെയും അഗ്നിയുടെയും തേജസ്സുകളും എന്നില്‍ നിന്ന് തന്നെ വരുന്നവയാണ്. ജീവാത്മാക്കള്‍ക്ക് ഭഗവദ് ധാമത്തില്‍ തിരിച്ചെത്താന്‍  എങ്ങനെ കഴിയുമെന്നാണ് ഭഗവാന്‍ ഇവിടെ സൂചിപ്പിക്കുന്നത്. സൂര്യോദയത്തോടെ മനുഷ്യരുടെ 
പ്രവര്‍ത്തനം ആരംഭിക്കുകയായി. അവര്‍ ഭക്ഷണം  പാകം ചെയ്യാന്‍ തീ കൂട്ടുന്നു. ഫാക്ടറികള്‍ നടത്താനും  അഗ്നി ഉപയോഗിക്കുന്നു. മനുഷ്യരുടെ പല പ്രവര്‍ത്തനങ്ങള്‍ക്കും അഗ്നിയുടെ സഹായം വേണം.
അതുകൊണ്ട് സൂര്യപ്രകാശം, അഗ്നി, നിലാവ് എന്നിവ ജീവാത്മാക്കള്‍ക്ക് എത്രയും വേണ്ടപ്പെട്ടതാണ്. അവയുടെ സഹായമില്ലാതെ ഒരു ജീവിക്കും കഴിയാന്‍ ആവില്ല. ഈ നിലക്ക് അതിന്‍റെയെല്ലാം തേജസ്സുകളെല്ലാം പരമ
ദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണഭഗവാനില്‍ നിന്ന്  ഉദിക്കുന്നു എന്ന അറിവ് കൃഷ്ണാവബോധത്തിനു ആരംഭം  കുറിക്കുന്നു. ചന്ദ്രപ്രകാശമാണ് സര്‍വ്വസസ്യങ്ങളെയും  പോഷിപ്പിക്കുന്നത്. ഭഗവദ് കരുണയില്ലെങ്കില്‍ സൂര്യചന്ദ്രന്മാരോ, അഗ്നിയോ ഉണ്ടാകുമായിരുന്നില്ല. ബദ്ധനായ ജീവാത്മാവിനെ കൃഷ്ണാവബോധത്തിലേക്ക്  നയിക്കുന്നു ഈ ചിന്തകള്‍.


(ഭഗവദ് ഗീത....................15....12...ശ്രീല..പ്രഭുപാദര്‍.)


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.........ഹരിബോല്‍.

No comments:

Post a Comment