ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, August 10, 2017

ശിവസ്തുതികൾ



വരുമോരോ യ തിരും നീ പതറാതെ മനമേ
ഭുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ
പിന്നിട്ട വഴിയോർത്ത് തളരാതെ മനമേ
ഇനിയുള്ള വഴിയോർത്ത് വിരളാതെ മനമേ

പരമമാം പൊരുളും ശിവനെനീ ജ പി മന മേ
ശിവപ തരളി രി ണി യിൽ ചേർന്നലികെൻ മന മേ
ഒരുവന്റെ ദുഃഖത്തിൽ തെളിയാതെ മനമേ
അപരന്റെ ഉയർച്ചയിൽ പിടയാതെ മനമേ
ധനമെന്ന ചിന്തയിൽ  അ ല യാതെ മനമേ

അരുതാത്തതിൽ മോഹം കൊള്ളാതെ മനമേ
അളവറ്റ സേനഹം കൈവെടിയാതെ മനമേ
അളവിൽ കവിഞ്ഞാശ കൊള്ളാതെ മനമേ
ആരേയും ശത്രുവായ് തീർക്കാതെ മനമേ

ഏവരും ബന്ധുവെന്നറിക നെറ് മന മേ
പാപകർമ്മങ്ങൾക്കായ് തുനിയാതെ മനമേ
സത്കർമ്മബോധം നീ നേടുകെൻ മന മേ
അഹമെന്ന ചിന്തയിൽ ഞെളിയാതെ മനമേ
ഇഹപര സുഖമതിൽ മുങ്ങാതെ മനമേ

നീയെൻ വഴികാട്ടിയെന്നോർമ്മിക്ക മന മേ
എൻ ഭാവുകം നിന്നിലെന്നറികെന്റെ മനമേ
ഗർത്തങ്ങളിൽ എന്നെ വീഴ്ത്താതെ മനമേ
നേർവഴിക്കെന്നെ നയിക്കെന്റെ മനമേ
വരുമോരോ യി രരും നീ പതറാതെ മനമേ 
ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ

No comments:

Post a Comment