ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, August 22, 2017

പ്രാണായാമം



പ്രാണസ്യ ശോധയേന്മാർഗം
പൂരകുംഭകരേചകൈ
പ്രതികൂലേന വാ ചിത്തം
യഥാ സ്ഥിരമചഞ്ചലം


     പ്രാണായാമം മൂന്നു വിധമാണ്. പൂരകം, കുംഭകം, രേചകം.  ബാഹ്യവായുവിനെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുക എന്നത് പൂരകം. പ്രവേശിപ്പിച്ച വായുവിനെ ഉള്ളിൽ അടക്കി നിർത്തുന്നത് കുംഭകം.  നിർത്തിയതിനെ പുറത്തേക്ക് വിടുന്നത് രേചകം.  ഇതാണ് സാധാരണ ക്രമം. രേചകം, കുംഭകം, പൂരകം എന്ന ക്രമം സ്വീകരിച്ചാലും തെറ്റില്ല. ഇങ്ങനെ വായുവിനെ ഉള്ളിൽ പ്രവേശിപ്പിച്ച്നിർത്തി  പുറത്തേക്ക് വിടുന്നതുകൊണ്ട് ശ്വാസമാർഗ്ഗങ്ങളിലുള്ള കഫാദിദോഷങ്ങൾ നശിച്ച് ശുദ്ധമാകും.  അപ്പോൾ പ്രാണനെ ആശ്രയിച്ചിരിക്കുന്ന മനസ്സും ചലനാദി ദോഷങ്ങളെ ഉപേക്ഷിച്ച് സ്ഥിരമായി വരും. മനസ്സിനെ ഇളക്കമില്ലാതെ സ്ഥിരമാക്കുന്നത് തന്നെയാണ് പ്രാണായാമത്തിന്റെ മുഖ്യമായ പ്രയോജനം.

ഹരി ഓം..( ഭാഗവതം..തൃതീയ.. ..28 ൽ 9 )

No comments:

Post a Comment