ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, August 23, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 30




1. ത്രൈയംബകത്തിന്റെ മറ്റൊരു പേര് ?

2. ജനക മഹാരാജാവിന്റെ സ്വന്തം പുത്രിയെ ലക്ഷ്മണന് നല്കി. എന്തായിരുന്നു ആ പുത്രിയുടെ പേര് ?

3. ജനകന്റേയും അനുജന്റേയും യഥാര്‍ത്ഥ പേര് ?

4. ജനകന്റെ സഹോദരന്‍ കുശധ്വജന്റെ രണ്ടു പുത്രികളെ ഭരതനും ശത്രുഘ്‌നനും നല്കി. എന്തായിരുന്നു അവരുടെ പേര് ?

5. സീതാവൃത്താന്തത്തെ (അഥവാ ജന്മ രഹസ്യത്തെ) ആരാണ് ജനക മഹാരാജാവിനോട് പറഞ്ഞത് ?

6. സീത എന്ന പേരുണ്ടായത് ?

7. ശ്രീരാമന്റെ വില്ല് കോദണ്ഡം. നാരദന്റെ വീണയുടെ പേര് ?

8. സീതയെ ശ്രീരാമനു മാത്രമേ കൊടുക്കാവൂ എന്ന് ജനക മഹാരാജാവിനോട് ആരാണ് പറഞ്ഞത് ?

9. അയോദ്ധ്യയിലേക്ക് മടങ്ങുന്ന രാമാദികളെ യാത്രാ മദ്ധ്യേ ആരാണ് തടഞ്ഞത് ?

10. പരശുരാമന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?





ഉത്തരം


1. സുനാദം

2. ഊര്‍മ്മിള

3. ശീരധ്വജന്‍, കുശധ്വജന്‍

4. മാണ്ഡവിയും ശ്രുതകീര്‍ത്തിയും

5. നാരദ മഹര്‍ഷി.

6. ഉഴവു ചാലില്‍ നിന്ന് ലഭിച്ചതുകൊണ്ട്

7. മഹതി

8. ശ്രീ നാരദന്‍

9. പരശുരാമന്‍

10. ജമദഗ്നി മഹര്‍ഷിയും രേണുകയും


No comments:

Post a Comment