ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, August 5, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 12



1. സുഗ്രീവനെ ശ്രീരാമനില്‍ നിന്നകറ്റുവാന്‍ വേണ്ടി രാവണന്‍ അയച്ച ദൂതന്‍?

2. ശുകനെ വാനരന്മാര്‍ എന്തു ചെയ്തു.?

3. എന്തു കുറ്റം ചെയ്തതുകൊണ്ടാണ് ദൂതനായിട്ടുകൂടി ശുകനെ ബന്ധിക്കുവാന്‍ ശ്രീരാമന്‍ കല്പന കൊടുത്തത്.?

4. വാനരസൈന്യ ബലം എത്രയെന്നറിയാന്‍ ശുകനുമുന്‍പേ രാവണനയച്ചതാരേയായിരുന്നു.?

5. വാനരനായ സുഗ്രിവനെ കിഷ്‌കിന്ധയിലെ രാജാവായി അഭിഷേകം ചെയ്ത് രാമന്‍ അനുഗ്രഹിച്ചു. അതു പോലെ ശ്രീരാമന്‍ രാജാവായി അഭിഷേകം ചെയ്ത രാക്ഷസനാരായിരുന്നു.?

6. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുവാന്‍ ഭൂമിയിലേക്ക് വന്ന് ഗംഗ ഭഗീരഥനെ സാഹായിച്ചു. ഭഗവാനെ വഹിച്ചുകൊണ്ട് ഗോകുലത്തിലേക്ക് പോകുന്ന വസുദേവരെ വഴിമാറിക്കൊടുത്ത് കാളിന്ദി നദി സഹായിച്ചു. സീതാദേവിയെ വീണ്ടെടുക്കുവാന്‍ സമുദ്രം എന്തു സഹായമാണ് ചെയ്തത്?

7. രാവണന്റെ നിറം എന്തായിരുന്നു.?

8. ആരായിരുന്നു സുഗ്രിവന്റെ സര്‍വ്വ സൈന്യാധിപന്‍?

9. രാവണന് ആരൊക്കെ സദ് ഉപദേശം നല്‍കി.?

10. ശുകനെ ചതിച്ച രാക്ഷസന്‍?





ഉത്തരങ്ങള്‍

1. ശുകന്‍.

2. പിടികൂടി അടിക്കുവാന്‍ തുടങ്ങി.

3. മിത്രഭേദം ചെയ്തതുകൊണ്ട് (മിത്രമായ സുഗ്രീവനെ ശ്രീരാമനില്‍ നിന്നും അകറ്റുവന്‍ ശ്രമിച്ചതുകൊണ്ട്)

4. ശാര്‍ദ്ദൂലനെന്ന അസുരനെ

5. വിഭീഷണന്‍

6. സേതു ബന്ധനം സാധിപ്പിച്ചത്.

7. കറുത്ത് ഇരുണ്ട നിറമായിരുന്നു.

8. അഗ്നിപുത്രനായ നീലന്‍

9. മാരീചന്‍, ഹനുമാന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണ്‍, ശുകന്‍, മാല്യവാന്‍, കാലനേമി, മണ്ഡോദരി

10. വജ്രദംഷ്ട്രന്‍




No comments:

Post a Comment