ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, June 21, 2017

വലിയ കൂനമ്പായിക്കുളം ദേവീ ക്ഷേത്രം

Image result for valiya koonambaikulam temple

തെക്കന് കേരളത്തില് കൊല്ലം ജില്ലയില് ജില്ലാ ആസ്ഥാനത്തുനിന്നും ഏകദേശം ആറു കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ദേവീ ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ദേവീ ക്ഷേത്രം.


ഐതീഹ്യം

ദാരികാ വധത്തിനു ശേഷം ശിവന്റെ ആഗ്രഹപ്രകാരം ഭദ്രകാളി ഒരു പെണ്കുഞ്ഞായി ജന്മമെടുത്തു ആ കുഞ്ഞിനെ വളര്ത്തിയത് ദക്ഷിണ കേരളത്തിലെ കൊല്ലത്തുള്ള നാരായണര് എന്നയാളായിരുന്നു.ദേവീ സാന്നിധ്യം മൂലം കൊല്ലം സമ്പല് സമൃദ്ധമായി .വടക്കന് കൊല്ലത്തെ ധകോഴിക്കോട്ട്പ പാലകന് എന്ന ആള് ദേവിയെ വിവാഹം കഴിച്ചു.കച്ചവടത്തിനായി പാന്ധ്യനാട്ടില് എത്തിയ പാലകനെ പാന്ധ്യരാജാവ് രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ചു വധ ശിക്ഷയ്ക്ക് വിധേയനാക്കി.തന്റെ പതിയെ വധിച്ചതറിഞ്ഞു പ്രതികാര ദുര്ഗ്ഗയായ ദേവി രാജാവിനെയും രാജ്യത്തെയും ചുട്ടു ചാമ്പലാക്കി.തുടര്ന്ന് അവതാരം പൂര്ത്തിയാക്കിയ ദേവി കൊടുങ്ങല്ലൂരില് ഭജനമിരുന്നു ദേവിയെ പ്രസാദിപ്പിച്ചു മണ്പീഠം ഉണ്ടാക്കി പച്ച കൊട്ടില് കെട്ടി കൊടുങ്ങല്ലൂരമ്മയെ കുടിയിരുത്തി ആരാധിച്ചു..അതിനു ശേഷം ആണ്ടുതോറും പച്ചക്കൊട്ടില് കെട്ടിയും തോറ്റം പാട്ട് നടത്തിയും കുരുതി പൂജ നല്കിയും ദേവിയെ ആനയിച്ചു കൊണ്ട് വന്നു ആരാധിയ്ക്കുന്നു.. അങ്ങനെ കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം കുടികൊള്ളുന്ന കൂനമ്പായികുളം നാടിനു ഐശ്വര്യവും നന്മയുമെകി ഭക്തമനസ്സുകളില് വിരാജിയ്ക്കുന്നു.പ്രാചീന തമിഴ് കൃതിയായ ചിലപ്പതികാരം എന്ന കഥയോട് സാദൃശ്യമുള്ളതാണ് കൂനമ്പായിക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യം.


പ്രതിഷ്ഠ

കൃഷ്ണ ശിലയില് പണികഴിപ്പിച്ച ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ .വടക്ക് ദര്ശമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.


ഉപദേവതകള്

മഹാഗണപതി, കണ്ഠകര്ണ്ണന് ,യക്ഷിയമ്മ,വീരഭദ്രന്, ബ്രഹ്മരക്ഷസ്സ്,യോഗീശ്വരന് എന്നിവരാണ് ഉപദേവ പ്രതിഷ്ഠകള് .



ചരിത്രം

അനേക നൂറ്റാണ്ടുകള് പഴക്കമുള്ളതാണ് ക്ഷേത്ര ചരിത്രം .ചേര രാജാക്കന്മാരുടെ യുദ്ധ ദേവതയായിരുന്ന കൊറ്റവെ എന്ന ദേവതയുടെ ക്ഷേത്രമായിരുന്നു ഇവിടെ.കാലക്രമേണ പനങ്കാവ് എന്ന പേരില് അറിയപ്പെട്ടു.അക്കാലത്ത് വേണാട്ടു രാജാക്കന്മാരുടെ കുലദേവതയായിരുന്നു പനങ്കാട്ടമ്മ.1961ലെ ഡച്ചുകാരുടെ ആക്രമണത്തോടെ ക്ഷേത്രം തകര്ന്നു .പിന്നീട് ഒരുപാട് വര്ഷങ്ങള്ക്കു ശേഷം ക്ഷേത്രം ഇന്നത്തെ രീതിയില് പുതുക്കി പണിതു.അക്കാലത്ത് കാവിന് മുമ്പില് ഒരു കുളം ഉണ്ടായിരുന്നു .കുരമ്പ എന്നപേരിലും അറിയപ്പെട്ടിരുന്ന ഈ കാവിനു കുരമ്പ കുളമെന്നും കാലാന്തരത്തില് കൂനമ്പായിക്കുളമെന്നും അറിയപ്പെടാനും തുടങ്ങി .



പ്രത്യേകതകള്

ഇവിടുത്തെ നാഗരാജാവും യക്ഷിയമ്മയും സവിശേഷ ശക്തിയുള്ളതാണ് .രാഹുര് ദോഷ ശാന്തിയ്ക്കും .മംഗല്യദോഷ പരിഹാരത്തിനും കേളികേട്ടതാണ്.ആല്മരങ്ങളും നിരവധി പനമരങ്ങളും നിറഞ്ഞതാണ് ക്ഷേത്ര പരിസരം.കൊല്ലം പട്ടണത്തെ സാംസ്കാരിക സമ്പന്നമാക്കുന്നതില് ക്ഷേത്രതിനുള്ള പങ്കു വലുതാണ് .കോഴിക്കോട്ടുള്ള പിഷാരിക്കാവ് ക്ഷേത്രവും കൊടുങ്ങല്ലൂര് കുരുംബ ഭഗവതി ക്ഷേത്രവും കൂനമ്പായി ക്കുളം ക്ഷേത്രവും സമകാലീകമായി നിര്മ്മിയ്ക്കപ്പെട്ടതാണ് .


 പ്രധാന വഴിപാടുകള്.

കാര്യസിദ്ധിപൂജയാണ് ഇവിടുത്തെ പ്രധാന വഴിപാട് .എല്ലാ ദിവസവും ചൊവ്വാഴ്ച ദിവസമാണ് ഇത് നടത്തപ്പെടുന്നത് .ഇരുപത്തിയൊന്നു ദിവസത്തെ വൃത ശുദ്ധിയോട് കാര്യ സിദ്ധിപൂജ നടത്തിയാല് ആഗ്രഹപൂര്ത്തിയുണ്ടാകുമെന്നാണ് വിശ്വാസം.



മറ്റു പ്രധാന വഴിപാടുകള്

നീരാജനം ,നാരങ്ങാവിളക്ക്,എല്ലാ മാസവും ഉത്രം നാളില് നടത്തുന്ന ഐശ്വര്യപൂജ ,ആയില്യം നക്ഷത്രത്തില് നടത്തുന്ന നാഗപൂജ ഉത്സവക്കാലത്ത് നടത്തുന്ന വട്ടിപ്പടുക്ക ,ചന്ദ്രപ്പൊങ്കല് ,എന്നിവയാണ് പ്രധാന വഴിപാടുകള് .

കുംഭ ഭരണിയാണ് ഇവിടുത്തെ പ്രധാന ഉത്സവം.


ദര്ശന സമയം

രാവിലെ
4.00 am- 12.00 pm.
വൈകുന്നേരം
5.00 pm -8.00 pm


ക്ഷേത്രത്തിലേയ്ക്കുള്ള വഴി

കൊല്ലം നഗരത്തില് നിന്ന് ആറു കിലോമീറ്റര് അകലെ വടക്കേവിലയില് ക്ഷേത്രം സ്ഥിതിചെയ്യുന്നു.കൊല്ലം ബൈപാസ് വഴി അര കിലോമീറ്റര് സഞ്ചരിച്ചാല് ക്ഷേത്രത്തില് എത്തിച്ചേരാം.

അടുത്തുള്ള പ്രധാന റെയില്വേ സ്റ്റേഷന് ഇരവിപുരം റെയില്വേ സ്റ്റേഷന് [3km ]

കൊല്ലം റെയില്വേ സ്റ്റേഷന് [6km ]

അടുത്ത വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം [63km]

ക്ഷേത്ര മേല് വിലാസം

കൂനമ്പായിക്കുളം ദേവീ ക്ഷേത്രം ,കൂനമ്പായിക്കുളം റോഡ്,വടക്കേവിള കൊല്ലം ജില്ല691010.

ഫോണ് : 0474 272 6200

1 comment:

  1. ക്ഷേത്രം തുറക്കുന്നത് സാധാരണ ദിവസങ്ങളിൽ രാവിലെ അഞ്ചുമണിക്ക് പതിനൊന്ന് മണിക്ക് അടക്കും.ചൊവ്വ വെള്ളി ഞായർ ദിവസങ്ങളിൽ പന്ത്രണ്ട് മണിക്ക് അടയ്ക്കും ,പ്രധാന വഴിപാടുകളിൽ ഒന്നാണ് എല്ലാ വെള്ളിയാഴ്ചയും രാവില നടത്താറുള്ള വടക്കുപുറത്ത് ഗുരുതിപൂജ

    ReplyDelete