ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, June 5, 2017

വിഭീഷണൻ - പുരാണകഥാപാത്രങ്ങൾ


ലങ്കാധിപതിയായ രാവണന്റെ സഹോദരൻ.വി്ശ്രവസ്സിന്റെ പുത്രൻ.

Image result for വിഭീഷണൻ

രാവണനെപ്പോലെ തന്നെ വിഭീഷണനും തപസ്സു ചെയ്തു.ബ്രഹ്മാവിൽ നിന്ന് ദുഷ്ടത ചെയ്യാതെ ഈശ്വരഭക്തനായി ജീവിക്കുന്നതിന് വരം വാങ്ങി, ലങ്കയിൽ സഹോദരങ്ങളോടുകൂടി താമസിക്കുന്ന കാലത്താണ് രാവണൻ, സീതയെ കട്ടുകൊണ്ടു വന്നത്. അത് ശരിയായില്ലെന്നും , സീതയെ ശ്രീരാമന് തിരികെ കൊണ്ടുപോയി കൊടുത്ത് ശ്രീരാമനുമായി മൈത്രീ ഭാവത്തിൽ വർത്തിക്കുകയാണ് വേണ്ടതെന്നും വിഭീഷണൻ രാവണനെ ഉപദേശിച്ചു.അതിൽ കോപിഷ്ഠനായിത്തീർന്ന രാവണൻ വിഭീഷണനെ ലങ്കയിൽ നിന്ന് പുറത്താക്കി. 

വിഭീഷണൻ കൈലാസത്തിലെത്തി ശിവനെ ശരണം പ്രാപിച്ചു.ശിവന്റെ ഉപദേശപ്രകാരം ശ്രീരാമനെ ശരണം പ്രാപിക്കുകയും രാമരാവണയുദ്ധത്തിൽ രാമനു പല സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. ഒടുവിൽ രാവണവധാനന്തരം ലങ്കയിലെ രാജാവായിത്തീർന്നു. 

ചിരഞ്ജീവികളിൽ ഒരാളാണ് വിഭീഷണൻ

No comments:

Post a Comment