ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, February 2, 2017

സ്‌നേഹവാക്ക്


അമൃതവാണി
amruthanandamayiമക്കളേ, ഇടക്കിടെ കുടുംബാംഗങ്ങള്‍ ഒരുമിച്ചോ, ഒറ്റയ്‌ക്കോ, സാധുക്കളുടെ വീടുകളും, ആസ്പത്രി, അനാഥാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ച്, അവിടെയുള്ളവരെ കണ്ട് സ്‌നേഹാന്വേഷണം നടത്തുന്നതും, അവര്‍ക്കുവേണ്ട സേവനം ചെയ്യുന്നതും നല്ലതാണ്.

സ്‌നേഹത്തോടുകൂടിയുള്ള നമ്മുടെ ഒരു വാക്ക്, എത്ര പണം നല്‍കുന്നതിനേക്കാളും അവര്‍ക്ക് ആശ്വാസം പകരും. ഇതുകൊണ്ട് നമ്മുടെ ഹൃദയത്തിനും വിശാലത കൈവരും. മാസത്തില്‍ രണ്ട് മൂന്ന് ദിവസമെങ്കിലും ഗുരുകുലങ്ങളില്‍ കഴിയുക. ആ അന്തരീക്ഷത്തിലെ ശുദ്ധവായു ശ്വസിക്കുന്നതുകൊണ്ടുതന്നെ ശരീരവും മനസ്സും ശുദ്ധമാകും.

ബാറ്ററി ചാര്‍ജ് ചെയ്യുന്നതുപോലെ, അവിടെനിന്നും ശക്തി നേടുവാന്‍ സാധിക്കും. പിന്നീട് വീട്ടില്‍ പോയാലും ധ്യാനജപങ്ങള്‍ തുടരാന്‍ കഴിയും.

No comments:

Post a Comment