കരുണ ചെയ് വാൻ എന്തു താമസം കൃഷ്ണാ !
കഴലിണ കൈതൊ ഴുന്നേൻ ! ( കരുണ ചെയ്വാൻ എന്തു.....)
ശരണാഗതൻമാർക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂർപുരം തന്നിൽ
മരുവും അഖില ദുരിതഹരണ ഭഗവൻ ! ( കരുണ ചെയ്വാൻ എന്തു.....)
താരിൽ തന്വീ തലോടും ചാരുത്വം ചേർന്ന പാദം
ദൂരത്തങ്ങിരുന്നോരോ നേരത്തു നിനച്ചാലും
ചാരത്തു വന്നങ്ങുപചാരത്തിൽ സേവിച്ചാലും
പാരിൽ തിങ്ങിന തവ
പരമപുരുഷനഖലു ഭേദമേതും ! ( കരുണ ചെയ്വാൻ എന്തു.....)
ഉരുതരഭവ സിന്ധൗ ദുരിതസഞ്ചയമാകും
തിര തന്നിൽ മുഴുകുന്ന നരതതിയ്ക്കവലംബം
മരതക മണിവർണ്ണൻ ഹരി തന്നെ എന്നു തവ
ചരിത വർണ്ണനങ്ങളിൽ
സകലമുനികൾ പറവതറിവനധുനാ ! ( കരുണ ചെയ്വാൻ എന്തു.....)
പിഞ്ചഭരമണിഞ്ഞ പൂംചികുരഭംഗിയും
പുഞ്ചിരി ചേർന്ന കൃപാപൂർണ്ണ കടാക്ഷങ്ങളും
അഞ്ചിത വനമാല ഹാര കൗസ്തുഭങ്ങളും
പൊൻചിലമ്പും പാദവും
ഭുവന മദന ഹൃദി മമ കരുതുന്നേൻ ! ( കരുണ ചെയ്വാൻ എന്തു.....)
ധാതാവാദിയാം ലോകത്രാതാവായുള്ള ഗുരു
വാതപുരവരനികേത ! ശ്രീപദ്മനാഭാ !
പ്രീതി കലർന്നിനി വൈകാതെ കനിവോടെൻറെ
വാതാദി രോഗം നീക്കി
വരദ വിദര സകല കുശലം അഖിലം ! ( കരുണ ചെയ്വാൻ എന്തു.....)
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
▼
ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ
▼
ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം
▼
No comments:
Post a Comment