ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, October 16, 2016

കാടാമ്പുഴ ദേവീ

കാർത്ത്യായനി ഭഗവതിയായ് കാർവർണ്ണിനി ദുർഗ്ഗയുമായ്
കാടാമ്പുഴ വാണരുളും കാർത്തിക വിളക്കാണമ്മ
ജഗദംബേ കനിയണമേ സുരവന്ദിനി ഈശ്വരിയേ
ചണ്ഡികയാം ശ്രീദുർഗ്ഗേ കാടാമ്പുഴ ശ്രീദേവീ
ശ്രീ ദുർഗ്ഗേ ദേവിയമ്മേ ശ്രീഭദ്രേ കനിയണമമ്മേ
ശ്രീ രുദ്രേ ജഗദംബേ കാടാമ്പുഴ ദേവീ (2)

അരുതായ്മകൾ മാറ്റിടുവാൻ തിരുദർശനമരുളണമേ
തിരുമിഴിയാൾ ജീവനിതിൽ ഇനിയെന്നും ഉഴിയണമേ(2)
ആദിത്യ ചന്ദ്രമയീ ആദിപരാശക്തിയും നീ
ആധികളൊഴിവാക്കണമേ ആശ്രയമായ് തീരണമേ
ശ്രീ ദുർഗ്ഗേ ദേവിയമ്മേ ശ്രീഭദ്രേ കനിയണമമ്മേ
ശ്രീ രുദ്രേ ജഗദംബേ കാടാമ്പുഴ ദേവീ (2)

കലിയുഗമതു കാത്തരുളും അലിവാർന്ന ചിന്മയി നീ
പൂമൂടൽ കഴിയുമ്പോൾ പരിതാപം തീർക്കണമേ (2)
ശരമെല്ലാം പൂവാക്കി ശരിയേകി കാക്കണമേ
ശിവരഞ്ജിനി ശ്രീമായേ ശുഭകാലം നൽകണമേ (2)
ശ്രീ ദുർഗ്ഗേ ദേവിയമ്മേ ശ്രീഭദ്രേ കനിയണമമ്മേ
ശ്രീ രുദ്രേ ജഗദംബേ കാടാമ്പുഴ ദേവീ (2)
(കാർത്ത്യായനി ഭഗവതിയായ്...

No comments:

Post a Comment