ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, October 31, 2016

നമ ശിവായ


അമ്പിളി തുമ്പയുമാകാശ ഗംഗയു
മാൻപോടണിഞ്ഞ പുരി ജടയും
ഗൗരീപതേ ജയ ഗൗരീപതേ ജയ
ഗൗരീപതേ ജയ ഗൗരീപതേ
ചൊൽക്കൊണ്ട സർപ്പാഭരണം ധരിക്കുന്ന
തൃക്കൈകളും തിരുമാറിടവും
ഗൗരീപതേ ജയ ഗൗരീപതേ ജയ
ഗൗരീപതേ ജയ ഗൗരീപതേ


അർക്കനും ചന്ദ്രനുമുൾക്കൊണ്ടുശോഭിക്കും
തൃക്കക്കണ്ണു രണ്ടു മാനാ സികയും
ഗൗരീപതേ ജയ ഗൗരീപതേ ജയ
ഗൗരീപതേ ജയ ഗൗരീപതേ


സാന്ദ്ര സ്മിത ദ്യുതി ചാരുതരമുഖ
ചാന്ദ്ര പ്രകാശവും കാണാകേണം
ഗൗരീപതേ ജയ ഗൗരീപതേ ജയ
ഗൗരീപതേ ജയ ഗൗരീപതേ


ഈശാനാം ദേവന്റെ കേ ശാദിപാദാന്ത
മാശയം തന്നിൽ വിളങ്ങിടേണം
ഗൗരീപതേ ജയ ഗൗരീ പതേ ജയ
ഗൗരീപതേ ജയ ഗൗരീപതേ


ബാലേ ന്ദു മണ്ഡന ഫാല വിലോചന
നീലകണ്ഠേശ്വര പാലയമാം
ഗൗരീപതേ ജയ ഗൗരീപതേ ജയ
ഗൗരീപതേ ജയ ഗൗരീ പതേ


തിങ്കൾക്കലാധരാ നിൻ കൃപ കൊണ്ടെന്റെ
സങ്കടമെല്ലാമകന്നിടേണം
ഗൗരീപതേ ജയ ഗൗരീപതേ ജയ
ഗൗരീ പതേ ജയ ഗൗരീപതേ

No comments:

Post a Comment