ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, October 3, 2016

നവരാത്രി വൃതം മൂന്നാം ദിവസം

നവരാത്രി വൃതം മൂന്നാം ദിവസം

നവരാത്രിയുടെ മൂന്നാം ദിനത്തില്‍ ആരാധിക്കേണ്ട ദേവീ  ഭാവം 

ചന്ദ്രഘണ്ഡ എന്ന് അറിയപ്പെടുന്നു. ദേവിയുടെ 

തിരുനെറ്റിയില്‍ അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ 

മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ 

സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു 

കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍ 

ധരിച്ചിരിക്കുന്നു. സിംഹവാഹിനിയായ ദേവിയുടെ  മണിനാദം 

കേട്ടാല്‍ തന്നെ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടന്മാര്‍ക്ക് ശാന്തിയും 

ലഭിക്കും. യുദ്ധ സന്നദ്ധയായി നില്‍ക്കുന്ന ദേവീഭാവമാണ്.

"പിണ്ഡജപ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ 

പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ"

എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന 

ചെയ്യേണ്ടത്.

No comments:

Post a Comment