ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, October 19, 2016

ഹനുമാൻ ചാലീസ ( തുടർച്ച) 2

_ഹനുമാൻ സ്തുതി_

*അതുലിതബലധാമം ഹേമശൈലാഭദേഹം*

*ദനുജവനകൃശാനം ജ്ഞാനിനാമഗ്രഗണ്യം*

*സകലഗുണനിധാനം വാനരാണാമധീശം*

*രഘുപതിപ്രിയഭക്തം വാതജാതം നമാമി*

_അർത്ഥം: അതുല്ല്യമായ ബലത്തോടുകൂടിയവനും സ്വർണ്ണനിറമാർന്ന മഹാമേരുവിനെ പോലെ ശോഭയോടുകൂടിയ ശരീരമുള്ളവനും രാക്ഷസന്മാരാകുന്ന വനത്തിന് കാട്ടുതീ ആയിട്ടുള്ളവനും ജ്ഞാനികളിൽ അഗ്രഗണ്യനും സകലഗുണങ്ങളുടേയും ഇരിപ്പിടമായിട്ടുള്ളവനും വാനരസമൂഹത്തെ നയിക്കുന്നവനും ശ്രീരാമചന്ദ്രസ്വാമിയുടെ പ്രിയ ഭക്തനുമായ വായൂപുത്രനെ ( ഹനുമാനെ ) ഞാൻ നമിക്കുന്നു._

*_ഹനുമാൻ ചാലീസ ( തുടർച്ച)_*

*മഹാവീര് വിക്രമ് ബജരംഗീ*

*കുമതിനിവാര് സുമതി കേ സംഗീ (3)*

_അർത്ഥം: അസാധാരണമായ വീര്യത്തോടുകൂടിയവനും ദുഷ്ടചിന്തകളെ അകറ്റുന്നവനും  സജ്ജനപ്രിയനുമാണങ്ങ്._

*കഞ്ചന്  വരണ് വിരാജ് സുവേശാ*

*കാനന് കുണ്ഡല് കുഞ്ചിത് കേശാ (4)*

_അർത്ഥം: സ്വർണ്ണവർണ്ണമുള്ള അങ്ങ് വിശേഷവസ്ത്രം ധരിച്ചും കാതിലണിഞ്ഞിരിക്കുന്ന കുണ്ഡലത്തോടും മനോഹരമായ ചുരുണ്ടമുടിയോടെയും ശോഭിക്കുന്നു._

       *(തുടരും)*

No comments:

Post a Comment