ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, September 24, 2016

മകര മണിദീപം

മകര മണിദീപം തെളിയുമാറാകണെ
മണികണ്ഠനെന്നിൽ കനിയേണമേ (മകര)

ശരണം വിളിയ്ക്കുവാൻ ശക്തിയുണ്ടാകണെ(ശരണം )
തിരുനാമമെന്നും തോന്നിയ്ക്കണെ (മകര)

കാൽനടയെല്ലാം പ്രദക്ഷിണമാവണേ...
എന്നുമെൻ കൂട്ടായ്കളിയ്ക്കേണമേ..... (കാൽനട )
എൻ മന മയ്യന്റെ അമ്പലമാവണേ (എൻ)

കർമ്മങ്ങൾ പതിനെട്ടുപടിയാവണേ.... (കർമ്മ)
ചെയ്യുന്നതെല്ലാം അർച്ചനയാവണേ.....

നൊമ്പരം നീ വന്നു മാറ്റേണ മേ ( ചെയ്യു)
പാഠങ്ങളെന്നു മെളുപ്പമായ് തീർക്കണേ...

തെറ്റുകൾ വന്നാൽ പൊറുക്കേണമേ (തെറ്റുകൾ)
(മകര മണി)

No comments:

Post a Comment