ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, September 17, 2016

ഓണ ചോദൃങ്ങൾ

1❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?
👉 *അദിതി*

2❓തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?
👉 *മധുരൈ കാഞ്ചി*

3❓അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?
👉 *മൂലം നാൾ*

4❓ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?
👉 *എട്ടാം സ്കന്ധം*

5❓ ആരുടെ പുത്രനാണു മഹാബലി?
👉 *വിരോചനൻ*

6❓മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.?
👉 *'വിശ്വജിത്ത്‌' എന്ന യാഗം*

7❓എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്?
👉 *ചോതിനാൾ മുതൽ*

8❓എത് നാള്ളിൽ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?
👉 *ഉത്രാടനാള്ളിൽ*

9❓തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?
👉 *തൃക്കാക്കരയപ്പനെ*

10❓എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?
👉 *ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ്‌ ഇത്.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.*

11❓മഹാബലി എന്ന വാക്കിനർത്ഥം?
👉 *'വലിയ ത്യാഗം' ചെയ്‌തവൻ.*

12❓വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?
👉 *ത്രേതായുഗത്തിലാണ്*

13❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?
👉 *കശ്യപൻ*

14❓മഹാബലിയുടെ യഥാർത്ഥ പേര്?
👉 *ഇന്ദ്രസേനന്‍*

15❓മഹാബലിയുടെ പത്നിയുടെ പേര്?
👉 *വിന്ധ്യാവലി*

16❓മഹാബലിയുടെ പുത്രന്റെ പേര്?
👉 *ബാണാസുരന്‍.*

17❓മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?
👉 *ഭൃഗുകച്ഛം എന്ന സ്ഥലത്ത്*

18❓ ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?
👉 *അസുരഗുരു ശുക്രാചാര്യൻ*

19❓ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?
👉 *അഞ്ചാമത്തെ*

20❓ എന്നാണ് ഓണം ആഘോഷിക്കുന്നത്?
👉 *ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.

No comments:

Post a Comment