ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, September 24, 2016

ഉദിചുയര്ന്നൂ മാമലമേലെ

ഉദിചുയര്ന്നൂ മാമലമേലെ ഉത്രം നക്ഷത്രം (സ്വാമി ശരണം)
കുളിച്ചു തൊഴുതു വലം വെക്കുന്നു ഭക്തരഹോരാത്രം (അയ്യപ്പ ശരണം)
നമിച്ചിടുന്നെ അടിയൊനാശ്രയം എന്നും നീ മാത്രം (2)
ഉദിചുയര്ന്നൂ മാമലമേലെ......
കലിയുഗവരദ കന്നിക്കാരാം പൈതങ്ങള്‍ ഞങ്ങള്‍ (2)
കഠിനതരം കരിമലകേറാനായ് അണഞ്ഞിടും നേരം
കായബലം താ പാദബലം താ(2)
ഭക്തജനപ്രിയനെ
ഉദിചുയര്ന്നൂ മാമലമേലെ......
ഇരുമുടിയേന്തി പാതകള്‍ താണ്ടി ചിന്തുകളും പാടി (2)
കരുണാമയനെ നിന്നെക്കാണാന്‍ നടക്കലെത്തുമ്പോള്‍
ഹരിഹര നന്ദന നിറകതിരൊളിയായ് (2)
ഞങ്ങളിലുണരേണം
ഉദിചുയര്ന്നൂ മാമലമേലെ......

No comments:

Post a Comment